ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖത്തിന്റെ ഉടമയായി സൂപ്പർ മോഡൽ ബെല്ല ഹദീദ്. പട്ടികയിൽ രണ്ടാം സ്ഥാനം പോപ് ഗായിക ബിയോൺസെയ്ക്കാണ്. ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി ഫൈ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങൾ പ്രകാരമാണ് തെരഞ്ഞെടുപ്പ്.
മനുഷ്യ ശരീരത്തിനെ ഗ്രീക്ക് കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി ഫൈ ‘സൗന്ദര്യം’ എന്നതിനെ നിർവചിക്കുന്നത്. ഇതിനായി ശാസ്ത്രീയ ഫോർമുലകൾ ഉപയോഗിച്ച് മുഖത്തിന്റെ അളവുകൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും സുന്ദര മുഖത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ കണക്കുകൾ പ്രകാരം 23 കാരിയായ ബെല്ലാ ഹദീദിന്റെ മുഖം 94.35 ശതമാനം പെർഫെക്ടാണ്. തൊട്ടുപിന്നിൽ 92.44% ആണ് ബിയോൺസെയ്ക്ക്. 91.85 ശതമാനവുമായി നടി ആംബർ ഹേർഡാണ് മൂന്നാം സ്ഥാനത്ത്. 91.81 ശതമാനവുമായി അരിയാന ഗ്രാൻഡെ നാലാം സ്ഥാനം സ്വന്തമാക്കി.