ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങള്‍ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.
തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മസംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്‌സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ ഈ എണ്ണ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്‍ എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.