കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്‍റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ് കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.