നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വിവാഹം കഴിച്ചു കൂടേ ? - ഷാജുവിനോട് സിലിയുടെ സഹോദരൻ

എസ് ഹർഷ

ബുധന്‍, 9 ഒക്‌ടോബര്‍ 2019 (11:49 IST)
ആദ്യ ഭാര്യ സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യന്റെ നിർബന്ധത്തിൽ വഴങ്ങിയാണ് ജോളിയുമായുള്ള പുനർവിവാഹത്തിനു താൻ സമ്മതിച്ചതെന്ന ഷാജുവിന്റെ വാദം തള്ളി സിജോ. സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മിൽ അതിരുവിട്ട അടുപ്പം പുലർത്തുന്നതു നാട്ടിൽ സംസാരവിഷയമായിരുന്നു.
 
നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നാണ് താൻ ചോദിച്ചതെന്ന് സിജോ പറയുന്നു. ഇതോടെ ഇരുകുടുംബങ്ങള്‍ക്കുമിടിയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് പുറത്തുവരുന്നത്. ഷിജോയാണ് ജോളിയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതെന്ന് ഷാജു പറഞ്ഞിരുന്നു.  
 
ജോളിയെ വിവാഹം ചെയ്യുന്നതില്‍ സിലിയുടെ അച്ഛനുമമ്മയ്ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും വിവാഹത്തിന് സിജോ വരാമെന്ന് പറഞ്ഞിരുന്നു. വിവാഹത്തിനെത്താതെ പിന്‍മാറുകയായിരുന്നെന്നും ഷാജു പറയുന്നു. ബന്ധുക്കള്‍ പിണങ്ങുമെന്നും വിവാഹത്തിന് മനസ്സു കൊണ്ട് എല്ലാ പിന്തുണയുമുണ്ടാകുമെന്നും സിജോ പറഞ്ഞെന്നും ഷാജു പറഞ്ഞിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍