ഗുജറാത്ത് കലാപം: മോഡി മാപ്പ് പറയേണ്ട കാര്യമില്ലെന്ന് സല്‍മാന്‍‌ഖാന്‍

Webdunia
ചൊവ്വ, 21 ജനുവരി 2014 (11:19 IST)
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വീണ്ടും രംഗത്ത്. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിന്രെ പേരില്‍ മോഡി മാപ്പ് ചോദിക്കേണ്ട കാര്യമില്ലെന്ന് സല്‍മാന്‍ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് മോഡി കുറ്റക്കാരനല്ലെങ്കില്‍ മാപ്പ് പറയേണ്ടതില്ലെന്നും അഥവാ കുറ്റക്കാരനായിരുന്നെങ്കില്‍ കോടതി എന്തിനാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും സല്‍മാന്‍ പറഞ്ഞു.

എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മോഡിക്കു വേണ്ടി പ്രചരണത്തിനിറങ്ങാന്‍ സല്‍മാന്‍ വിസമ്മതിച്ചു. തനന്റെ കാഴ്ചപ്പാടുകള്‍ ആരാധകരുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മോഡിക്കൊപ്പം സല്‍മാന്‍ ഒരു സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത് പട്ടം പറപ്പിച്ചതും അഭിപ്രായങ്ങ്ല് പ്രകടിപ്പിച്ചതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.