ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും മുന്നണികള്‍ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതുമൂലം ഏറ്റവും ധര്‍മ്മസങ്കടത്തിലാവുന്നത് സിനിമാതാരങ്ങളാണ്. പല മണ്ഡലങ്ങളിലും ഇവരില്‍ പലരും സ്ഥാനാര്‍ഥികളായെത്തുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
മമ്മൂട്ടി ഇത്തരം പ്രചരണങ്ങള്‍ ഇത് മുന്‍പേ നിഷേധിച്ചു കഴിഞ്ഞു. സുരേഷ് ഗോപി, മുകേഷ്, റിമ കല്ലിംഗല്‍ എന്നിവരുടെ പേരുകളും പല മണ്ഡലങ്ങളിലും ഉയര്‍ന്നു വന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പ്രശസ്ത സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും തനിക്ക് സ്ഥാനാര്‍ഥിയാവാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് പേജില്‍ വിശദീകരണം നല്‍കേണ്ടി വന്നിരിക്കുന്നു.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പല മാധ്യമസുഹൃത്തുക്കളും എന്നെ വിളിച്ച് വാര്‍ത്തയില്‍ സത്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു.
അതുകൊണ്ടാണ് ഈ വിശദീകരണം. വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥിയാക്കും എന്ന വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല.
എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും പാര്‍ലമെന്ററി മോഹങ്ങളില്ല. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമാവുന്ന ചിത്രങ്ങൾ സംവിധാനം ചെയ്യുക, ഒപ്പം, ചലച്ചിത്ര രംഗത്തെ എന്റെ സഹപ്രവര്‍ത്തകരുടെ തൊഴിലവകാശങ്ങള്‍ക്കും, ക്ഷേമത്തിനുമായി നിരന്തരം പ്രവര്‍ത്തിക്കുക;
ഈ രണ്ട് കാര്യങ്ങള്‍ മാതേമാണ് എന്റെ മനസ്സിലുള്ളത്. എല്ലവര്‍ക്കും ശുഭദിനം ആശംസിക്കുന്നു'. ഗ്രാന്റ്മാസ്റ്ററിന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ അണിയറയിലാണ് ഇപ്പോള്‍ ഈ സംവിധായകന്‍. ഇതിന്റെ ടീസര്‍ അടുത്തെയിടെ പുറത്തിറങ്ങിയത് ചര്‍ച്ചയായിരുന്നു.
ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്- Unnikrishnan Bhaskaran Pillai ഫേസ്ബുക്ക് പേജ്