കാമുകിയുമായി ഫോണില്‍ സംസാരിക്കുമ്പൊഴേ ലൈംഗികതൃപ്തി വരുന്നു, ഇത് ഭാവിയില്‍ കുഴപ്പമാകുമോ?

Webdunia
വെള്ളി, 7 ജൂണ്‍ 2019 (19:53 IST)
ചോദ്യം: ഒരു എംഎന്‍സിയില്‍ ജോലിയുള്ള 25 വയസുള്ള യുവാവാണ് ഞാന്‍. കാമുകിയുമായി ഞാന്‍ രാത്രികളില്‍ പതിവായി ഫോണില്‍ സംസാരിക്കാറുണ്ട്. സംഭാഷണത്തില്‍ അങ്ങനെ ലൈംഗിക കാര്യങ്ങളൊന്നും ഞങ്ങള്‍ പറയാറില്ല. എങ്കിലും എനിക്ക് അറിയാതെ സ്ഖലനം സംഭവിക്കുന്നു. ഇത് പതിവായി നടക്കുന്നതാണ്. ഇപ്പോള്‍ ഇതൊരു ആശങ്കയായി മാറിയിരിക്കുന്നു. ഞങ്ങള്‍ വിവാഹിതരായാലും എന്‍റെ ഈ പ്രശ്നം തുടരുമോ?
 
ഉത്തരം: പെണ്‍കുട്ടികളുമായി അടുത്ത് ഇടപഴകാന്‍ അവസരം കിട്ടാത്തവരോ ലജ്ജാശീലമുള്ളവരോ അന്തര്‍മുഖരോ ആയവര്‍ക്ക് അവിചാരിതമായി സ്ത്രീ സാമീപ്യം ലഭിക്കുമ്പോള്‍ ഉണ്ടാകാറുള്ള ഒരു കാര്യമാണിത്. താങ്കളുടെ കത്തില്‍ നിന്ന് താങ്കള്‍ അന്തര്‍മുഖനോ ലജ്ജാലുവോ ആണോ എന്നൊന്നും വ്യക്തമല്ല, എങ്കിലും അതില്‍ നിന്ന് മനസിലാകുന്ന ഒരു കാര്യമാണിത്. സ്ത്രീകളുമായി സംസാരിക്കുമ്പോള്‍ തന്നെ ഉദ്ദാരണം നടക്കുന്നതും സ്ഖലനം നടക്കുന്നതുമൊക്കെ അതുകൊണ്ട് ഉണ്ടായേക്കാവുന്ന ഒരു ഇഷ്യു ആണ്.
 
ഇത് ഭാവിയില്‍ ഒരു പ്രശ്നമായി മാറാനുള്ള സാധ്യത കുറവാണ്. ഒരുപക്ഷേ, വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചു എന്നുവരാം. പോകെപ്പോകെ, അധികം വൈകാതെ തന്നെ സാധാരണ രീതിയിലുള്ള ഒരു ലൈംഗിക ജീവിതത്തിലേക്ക് നിങ്ങള്‍ പാകപ്പെടുമെന്ന് തീര്‍ച്ചയാണ്. ഈയൊരു പ്രശ്നം കൊണ്ട് കാമുകിയോട് ഫോണില്‍ സംസാരിക്കുന്നത് അവസാനിപ്പിക്കുകയൊന്നും ചെയ്യരുത്. ലൈംഗികപക്വതയിലേക്ക് എത്തിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ താങ്കള്‍ക്കുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article