പുതുമ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. എന്ത് കാര്യത്തിലും ഒരു പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ആ കാര്യങ്ങളെല്ലാം വിജയമാകുന്നതുകാണാം. ലൈംഗികതയുടെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി.
എന്നും ഒരേ രീതിയിലുള്ള ലൈംഗികബന്ധമാണെങ്കില്‍ ദമ്പതികള്‍ക്ക് പരസ്പരം ബോറടിക്കുമെന്നതില്‍ സംശയം വേണ്ട. സെക്സ് ഏറ്റവും ആസ്വാദ്യകരമായ ഒരു സംഗതിയാണ്. അതുപോലെ, ഏറ്റവും വിരസമാകാന്‍ സാധ്യതയുള്ള കാര്യവുമാണ്. ലൈംഗികജീവിതം എന്നും സംതൃപ്തമാക്കി നിലനിര്‍ത്താന്‍ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകണം. അല്ലെങ്കില്‍ ലൈംഗികജീവിതവും ദാമ്പത്യജീവിതവും താളം തെറ്റും.
എപ്പോഴും ഒരേ കിടപ്പുമുറിയില്‍, ഒരേ സമയത്ത് യാന്ത്രികമായി ചെയ്തുതീര്‍ക്കുന്ന ഒരു ചടങ്ങായി സെക്സ് മാറുന്നു എന്നതാണ് ആണിനും പെണ്ണിനും സെക്സ് വിരസത ഉണ്ടാകാന്‍ കാരണം. ഒരു മാറ്റവുമില്ല, എന്നും ഒരേ രീതി, ഒരേ പൊസിഷന്‍, ഒരേ ചെയ്തികള്‍. ആരായാലും ഒരു മാറ്റം ആഗ്രഹിക്കും. പങ്കാളികള്‍ പരസ്പരം ഇത് പറയുന്നില്ലെങ്കിലും അവരുടെ ഉള്ളിന്‍റെയുള്ളില്‍ ഒരു അതൃപ്തി വളരുന്നത് സ്വാഭാവികം.
സെക്സില്‍ ഒരു മാറ്റമുണ്ടാക്കാനായി ലണ്ടനിലും അമേരിക്കയിലുമൊന്നും പോകാന്‍ സാധാരണ ദമ്പതിമാര്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ, ദാമ്പത്യജീവിതം വിജയകരമാക്കാന്‍ ഭാവനാപൂര്‍ണമായ നടപടികളാണ് വേണ്ടത്. വീട്ടിനുള്ളില്‍ തന്നെ ഇടയ്ക്കിടെ കിടപ്പുമുറി മാറ്റുന്നത് നന്നായിരിക്കും. അല്ലെങ്കില്‍, സെക്സിലേര്‍പ്പെടാന്‍ കിടപ്പുമുറിതന്നെ വേണമെന്ന് ശഠിക്കുന്നതെന്തിനാണ്? പ്രധാന ഹാളില്‍ കിടക്കുന്ന സോഫ ഒരു ദിവസത്തേക്ക് ബെഡ് ആക്കിമാറ്റുന്നതില്‍ നിങ്ങള്‍ മടിക്കുന്നതെന്തിന്?
സെക്സ് ഏതുസമയത്ത് ചെയ്യണം, എവിടെ ചെയ്യണം തുടങ്ങിയ പ്ലാനിംഗ് ഒക്കെ മനസില്‍ നിന്ന് മാറ്റിക്കോളൂ. രണ്ടുപേരും ലൈംഗികമായി ഉണര്‍ന്നുകഴിഞ്ഞാല്‍ അത് വീട്ടില്‍ എവിടെവച്ചുമാകാം, എപ്പോള്‍ വേണമെങ്കിലും ആകാം. മാത്രമല്ല, രണ്ടുപേരുടെയും ഭാവനയ്ക്ക് അനുസരിച്ച് കിടക്കവിരികളും ജനല്‍ വിരികളും മാറ്റാവുന്നതാണ്. ബന്ധപ്പെടുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു ഫ്രഷ്നസ് അനുഭവപ്പെടാന്‍ അതു കാരണമാകും. സെക്സിലേര്‍പ്പെടുമ്പോള്‍ പശ്ചാത്തലത്തില്‍ ഉയരുന്ന സംഗീതത്തിനും മാറ്റമുണ്ടാക്കണം. ഒരു ദിവസം മെലഡി സോംഗ് ആണെങ്കില്‍ അടുത്ത ദിവസം ഒരു ഫാസ്റ്റ് നമ്പര്‍. ഇനിയൊരു ദിവസം ഗസല്‍. എങ്ങനെയുണ്ട്?
ഭാവന വേണമെന്ന് പറഞ്ഞില്ലേ? അത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സ്ഥലത്തിന്‍റെ കാര്യത്തിലോ സമയത്തിന്‍റെ കാര്യത്തിലോ മാത്രമല്ല. സ്ത്രീയുടെ ശരീരം ഒരു വീണയാണെന്ന് മനസില്‍ കരുതിക്കോളൂ. അപ്പോള്‍ പുരുഷന്‍റെ വിരലുകള്‍ ആ വീണയില്‍ സംഗീതം സൃഷ്ടിക്കും. പുരുഷന്‍ ഒരു ഫലവൃക്ഷമാണെന്നും സ്ത്രീ ഒരു വള്ളിച്ചെടിയാണെന്നും ഭാവനയില്‍ കാണുക. വൃക്ഷത്തിലേക്ക് വള്ളിച്ചെടി പടര്‍ന്നു കയറുന്നതിന്‍റെ ആനന്ദം അനുഭവിക്കുക.
ബെഡ്ഡില്‍, വെറും നിലത്ത്, അടുക്കളയില്‍, ബാത്ത് ടബ്ബില്‍, ടെറസില്‍, സ്വിമ്മിംഗ് പൂളില്‍, ടി വി റൂമില്‍ - എവിടെ വേണമെങ്കിലും സെക്സില്‍ ഏര്‍പ്പെടാം. കെട്ടിമറിയാം. ഭാവനാപൂര്‍ണമായ ലൈംഗികബന്ധത്തിനൊടുവില്‍ നിര്‍വൃതിയുടെ സുഖാലസ്യത്തില്‍ സ്വപ്നം കണ്ടുകിടക്കാം. സെക്സ് വിരസമായ ഒരു കാര്യമല്ലെന്ന് ബോധ്യപ്പെടും, തീര്‍ച്ച. ഇത്തരത്തില്‍ പുതുമ സൃഷ്ടിക്കാനായാല്‍ അമ്പതാം വയസിലും ലൈംഗികബന്ധം അടിപൊളിയാക്കാമെന്ന് സാരം.