ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ സ്‌ത്രീയില്‍ ലൈംഗിക ആവേശം ഇരട്ടിയാകും!
ശനി, 25 മെയ് 2019 (18:37 IST)
ലൈംഗികതയോട് താല്‍പ്പര്യം തോന്നുന്നില്ലെന്ന പരാതി പറയുന്ന സ്‌ത്രീകള്‍ നിരവധിയാണ്. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മൂലം ഈ അവസ്ഥയുണ്ടാകാം. പങ്കാളിയോട് താല്‍പ്പര്യമുണ്ടെങ്കിലും കിടപ്പറ ബന്ധത്തില്‍ മടുപ്പ് തോന്നുന്നു എന്നാണ് പെണ്‍കുട്ടികളുടെ പരാതി.
സെക്‌സ് ലൈഫ് മികച്ചതാക്കാന്‍ വൈദ്യസഹായം തേടുന്നതും മരുന്നുകള്‍ കഴിക്കുന്നതും പതിവാണ്. ഭക്ഷണക്രമം മാറ്റിയാല്‍ ഈ ആശങ്കയും പ്രശ്‌നവും ഇല്ലാതാക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ലൈംഗിക ഹോർമോണുകളെ ഉത്തേജിപ്പിക്കുന്ന ആഹാരരീതി ഉണ്ടാക്കിയെടുക്കുകയാണ് ആവശ്യം.
പോട്ടാസ്യം, ഫൈബര്‍, വൈറ്റമിന്‍ എ.സി, തയമിന്‍, ഫോളിക് ആസിഡ് എന്നിവ ധാരാളമടങ്ങിയ ശതാവരിയും വെളുത്തുള്ളിയും പതിവാക്കിയാല്‍ ഉത്തേജനം വര്‍ദ്ധിക്കും. സ്‌ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ ഗുണം ചെയ്യുന്നതാണ് വെളുത്തുള്ളി.
മുള്ളങ്കി, അവോക്കാഡോ, നാടൻ കോഴി മുട്ട, അതിമധുരം അഥവാ ഇരട്ടിമധുരം, മഞ്ഞ നിറമുള്ള വാഴപ്പഴം, തുളസിയില , അത്തിപ്പഴം എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയില്‍ സ്‌ത്രീയില്‍ ലൈംഗിക ആവേശം വര്‍ദ്ധിക്കും.