പൂജാമുറിക്ക് സമീപമുള്ള മുറിയിലെ ലൈംഗികബന്ധം ദോഷമുണ്ടാക്കുമോ ?
വെള്ളി, 24 മെയ് 2019 (20:01 IST)
കെട്ടിടം പണിയുമ്പോള്‍ വാസ്‌തു നോക്കുകയെന്ന ചടങ്ങ് സമൂഹത്തില്‍ പ്രാധാന്യമുള്ള കാര്യമാണ്. നിര്‍മാണം ചെറുതാണെങ്കിലും വലുതാണെങ്കിലും വാസ്‌തു പരമായ കണക്കുകള്‍ നോക്കണമെന്നാണ് ശാസ്‌ത്രം നിര്‍ബന്ധം പിടിക്കുന്നത്.
വാസ്‌തുവും ലൈംഗികതയും തമ്മില്‍ ചില പൊരുത്തങ്ങളുണ്ടെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്. വീടുകളെ ബന്ധപ്പെടുത്തിയാണ് ഈ വിശ്വാസം നിലനില്‍ക്കുന്നത്. വീട്ടിലെ ചില സ്ഥലങ്ങളില്‍ ലൈംഗികബന്ധം പാടില്ലെന്ന് വാസ്‌തു പറയുന്നു.
പൂജാമുറിയും കിടപ്പു മുറിയും തമ്മിലുള്ള അകലം കൃത്യമായി പാലിക്കണം. പൂജാമുറിയുമായുള്ള അകലം കൃത്യമല്ലെങ്കില്‍ ആ മുറിയില്‍ ലൈംഗികബന്ധം പാടില്ല. വീട്ടിൽ രോഗിയുണ്ടെങ്കിൽ അവരുടെ മുമ്പിൽ നിന്ന് ലൈംഗിക ബന്ധം പാടില്ല. ദമ്പതികൾ തമ്മിൽ ശാരീരമായി അടുപ്പം പുലർത്തുകയോ ചെയ്യരുത്.
വളർന്നു തുടങ്ങിയ കുട്ടികർക്കും മുമ്പിൽ വച്ച് ലൈംഗികമായോ ശാരീരികമായോ അടുപ്പം പുലർത്തുന്നതും തെറ്റാണ്. സന്ധ്യാദീപം തെളിയിച്ച് അതിന് മുമ്പിൽ നിന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാൻ പാടില്ലെന്നും വാസ്‌തു വ്യക്തമാക്കുന്നു.