സ്വയം‌ഭോഗം ചെയ്താല്‍ ശരീരത്തിന്‍റെ ചൂടുകൂടുമോ? വയറുവേദന വരുമോ?

ബുധന്‍, 5 ജൂണ്‍ 2019 (20:29 IST)
ചോദ്യം: ഞാന്‍ വളരെയധികം മാനസികവിഷമം അനുഭവിക്കുന്ന ഒരു യുവാവാണ്. എനിക്ക് 21 വയസായി. നിരന്തരം സ്വയംഭോഗം ചെയ്യുന്നതുകാരണം ഇപ്പോള്‍ ആകെ ടെന്‍ഷനാണ്. സ്വയം ഭോഗം ചെയ്യുന്നത് ശരീരത്തിന്‍റെ ചൂട് അമിതമായി കൂടാനും വയറുവേദന വരാനും കാരണമാകുമെന്ന് കൂട്ടുകാര്‍ പറയുന്നു. എനിക്ക് മുഖക്കുരു ഒരുപാട് വരുന്നുണ്ട്. ഇതും സ്വയംഭോഗം ചെയ്യുന്നതുകാരണമാണോ?
 
ഉത്തരം: ഒരുപാട് തെറ്റിദ്ധാരണകള്‍ സ്വയംഭോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ളതാണ് താങ്കളുടെ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടവയും. സ്വയംഭോഗം ചെയ്താല്‍ അന്ധത വരുമെന്നും കൈവെള്ളയില്‍ രോമം വളരുമെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളും സാധാരണയായി നിലനില്‍ക്കുന്നുണ്ട്. സ്വയംഭോഗം ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാല്‍ അമിതമാകുന്നത് നല്ലതല്ല. നിങ്ങളുടെ ചിന്തകള്‍ അതിലേക്ക് മാത്രമായി ചുരുങ്ങുന്നത് വിദ്യാഭ്യാസം, ജോലി തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളെ ബാധിക്കാതെ നോക്കേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍