തിക്കോടിയന്‍ -ബഹുമുഖ പ്രതിഭ

Webdunia
WDWD
കേരളത്തിലെ നാടകവേദിക്കും പ്രക്ഷേപണ രംഗത്തിനും സാഹിത്യത്തിനും നിസുലമായ സംഭാവന നല്‍കിയ വ്യതിയാണ് തിക്കോടിയന്‍.

പ്രശസ്തസാഹിത്യകാരന്‍ സഞ്ജയനാണ് കുഞ്ഞനന്തന്‍നായര്‍ക്ക് തിക്കോടിയനെന്ന പേരിട്ടത്. എം. കുഞ്ഞപ്പനായരാണ് അച്ഛന്‍. അമ്മ പി. നാരായണി അമ്മയും. 2001 ജനുവരി 27നായിരുന്നു തിക്കോാടിയന്‍ മരിച്ചത്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത തിക്കോടി വില്ലേജിലാണ് പി. കുഞ്ഞനന്തന്‍ നായരുടെ ജനനം.

കൊയിലാണ്ടി ബാസല്‍ മിഷന്‍ മിഡില്‍ സ്കൂളില്‍ പഠിച്ചശേഷം വടകര ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളില്‍ ചേര്‍ന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച കൊയിലാണ്ടി സ്കൂളില്‍തന്നെ 1936 ല്‍ അദ്ധ്യാപകനായി. 38 ല്‍ നടന്ന അദ്ധ്യാപകസമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കി.

1942 വരെ വീട്ടില്‍ കൃഷിയും മറ്റുമായി കഴിഞ്ഞു കൂടി. പിന്നീട് ഗോപാലപുരത്ത് ദേവദാര്‍ മലബാര്‍ പുനരുദ്ധാരണ സംഘത്തില്‍ ഡി.എം.ആര്‍.ടി. വര്‍ക്കറായി. 44 ല്‍ സംഘം ഓഫീസില്‍ അസിസ്റ്റന്‍റായി കോഴിക്കോട്ടെത്തി.

പിന്നീട് ആ ജോലിയും വിട്ട് കൃഷിക്കാരനായി. 1950 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നു. 75 ല്‍ ഡ്രാമാപ്രൊഡ്യൂസറായി റിട്ടയര്‍ ചെയ്തു.

1942 ല്‍ ആയിരുന്നു വിവാഹം. സ്കൂള്‍ അദ്ധ്യാപികയായിരുന്നു ഭാര്യ. ഏഴു വര്‍ഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 49 ല്‍ ഭാര്യ മരിച്ചു. പിന്നെ കൂട്ടുണ്ടായിരുന്നത് മകള്‍ പുഷ്പ മാത്രം.

ആദ്യ നാടകമായ "ജീവിത'ത്തിന് കേന്ദ്രകലാസിമിതിയുടെ നാടകമത്സരത്തില്‍ അവതരണത്തിനും സ്ക്രിപ്റ്റിനും ഒന്നാം സ്ഥാനം നേടി. അതൊരു തുടക്കമായിരുന്നു.

പിന്നീടെത്രയോ പുരസ്കാരങ്ങള്‍, എത്രയോ നാടകങ്ങള്‍. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ രണ്ടു പ്രാവശ്യം നല്ല നാടകത്തിനുള്ള പുരസ്കാരം "മഹാഭാരത'വും "പല്ലക്കും' നേടി.

അരങ്ങുകാണാത്ത നടന്‍ എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. "മഞ്ഞുതുള്ളി' എന്ന കൃതി തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു.

കേരള സംഗീത നാടക അക്കാദമി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനാന്‍സ് ഫാക്കല്‍റ്റി, സ്കൂള്‍ ഓഫ് ഡ്രാമയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉള്‍പ്പൈടെ നിരവധി കമ്മിറ്റികളില്‍ അംഗമായിരുന്നു.

കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. തിക്കോടിയനെ ആദരിക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ ചേര്‍ന്ന് കോഴിക്കോട് പു ഷ ᅲശ്രീ ട്രസ്റ്റ് രൂപീകരിച്ച് നാടകവേദിക്ക് കനത്ത സംഭാവന നല്‍കികൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ഷം തോറും അവാര്‍ഡുകള്‍ നല്‍കിവരുന്നു.


കൃതികള്‍

ഹാസ്യകവിതകള്‍ : നമസ്തെ, പൂത്തിരി

ഹാസ്യ ലേഖനം : ഗുഡ്നൈറ്റ്, മായാപ്രപഞ്ചം

ഹാസ്യ കവിതകള്‍ : നുള്ളും നുറുങ്ങും

ബാലസാഹിത്യം : മിഠായിമാല, ഏകാങ്കങ്ങള്‍

സ്മരണകള്‍ : അരങ്ങുകാണാത്ത നടന്‍

നോവല്‍ : ചുവന്ന കടല്‍, മഞ്ഞുതുള്ളി, അശ്വഹൃദയം, കൃഷ്ണസര്‍പ്പം, താളപ്പിഴ.

നാടകം : ജീവിതം, നിരാഹാരസമരം, പുണ്യതീര്‍ത്ഥം, പ്രസവിക്കാത്ത അമ്മ, കര്‍ഷകന്‍റെ കിരീടം, ദൈവം സ്നേഹമാണ്, അറ്റുപോയകണ്ണി, ഒരു പ്രേമഗാനം, ഷഷ്ടിപൂര്‍ത്തി, കന്യാദാനം, തിക്കോടിയന്‍റെ ഏകാങ്കങ്ങള്‍, തീപ്പൊരി, കറുത്തപെണ്ണ്, കനകം വിളയുന്ന മണ്ണ്, പുതുപ്പണം കോട്ട, പണക്കിഴി, തിക്കോടിയന്‍റെ തെരഞ്ഞെടുത്ത നാടകങ്ങള്‍.