ദീപാവലി സന്ദേശവുമായി സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബഹിരാകാശത്ത് തുടങ്ങിയ ബഹിരാകാശ യാത്രിക സുനിത വില്യംസ്. 2024 ജൂണ്‍ അഞ്ചിന് ബുച്ച് വില്‍മോറിനൊപ്പം 8 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിത വില്യംസ് ബഹിരാകാശ നിലയെത്തിലെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇപ്പോഴും ബഹിരാകാശത്ത് തുടരുകയാണ്.
ഭൂമിയില്‍ നിന്നും 260 മൈല്‍ മുകളിലാണ് ഇന്റര്‍ നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍. കഴിഞ്ഞ അഞ്ച് മാസങ്ങളിലായി സുനിത വില്യംസ് ഇവിടെയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചാണ് സുനിത വില്യംസിന്റെ പ്രത്യേക സന്ദേശം.