New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍

രേണുക വേണു
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (15:50 IST)
Happy New Year 2025: 2025 നെ സ്വാഗതം ചെയ്ത് ലോകം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ കിരിബത്തി ദ്വീപിലാണ് പുതുവര്‍ഷം ആദ്യം പിറന്നത്. ഡിസംബര്‍ 31 ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് കിരിബത്തി ദ്വീപ് 2025 ലേക്ക് കാലെടുത്തു വച്ചത്.
 
നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പുതുവര്‍ഷാശംസകള്‍ നേരാം...
 
ഒരു നല്ല വര്‍ഷം നല്‍കിയതിനു ദൈവത്തിനു നന്ദി പറയാം. പുതുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍...
 
ഏവര്‍ക്കും സ്നേഹത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംകള്‍ നേരുന്നു...
 
നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പുതുവര്‍ഷത്തില്‍ യാഥാര്‍ഥ്യമാകട്ടെ...ഹാപ്പി ന്യൂയര്‍ !
 
ഒരുമയോടെ നമുക്ക് ഈ പുതുവത്സരം ആഘോഷിക്കാം...ഏവര്‍ക്കും ഹാപ്പി ന്യൂയര്‍ ! 
 
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനു പുതുവത്സരാശംസകള്‍ ഏറെ സ്നേഹത്തോടെ നേരുന്നു..! 
 
എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകുന്ന വര്‍ഷമാകട്ടെ വരാനിരിക്കുന്നത്. നിങ്ങള്‍ക്കും കുടുംബത്തിനും പുതുവര്‍ഷത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു...! 
 
സന്തോഷവും ആരോഗ്യവും പ്രതീക്ഷയും നിറഞ്ഞുനില്‍ക്കുന്ന ഒരു വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കട്ടെ, ഏവര്‍ക്കും പുതുവത്സരാശംസകള്‍..! 
 
ഒരുമയിലും സന്തോഷത്തിലും നമുക്ക് ഈ പുതുവര്‍ഷരാവ് ആഘോഷിക്കാം...! ഏവര്‍ക്കും ഹാപ്പി ന്യൂയര്‍ 
 
നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന ഒരു വര്‍ഷമാകട്ടെ വരാനിരിക്കുന്നത്, ഏവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍...! 

അനുബന്ധ വാര്‍ത്തകള്‍

Next Article