കൊച്ചിയിൽ ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന മിഷേൾ ഷാജിയ്ക്ക് നീതി ലഭിയ്ക്കണമെന്ന ആവശ്യവുമായി നടൻ ലാലു അലക്സ് രംഗത്ത്. മിഷേലിന്റെ വീട് സന്ദർശിച്ച ശേഷമാണ് ലാലു അലക്സ് കുടുംബത്തിന് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാലു അലക്സ് ഇക്കാര്യങ്ങൾ പറയുന്നത്.
മിഷേലിന്റെ വീട്ടിൽ പോയിരുന്നു. ആ കുടുംബം ചങ്ക് തകർന്നിരിക്കുകയാണ്. മിഷേൽ നല്ല കുട്ടിയായിരുന്നു. ഒരു അപവാദങ്ങളിലും ചെന്ന് പെടാത്ത കുട്ടിയായിരുന്നു അവൾ. ഈ സംഭവത്തിൽ വൻ ചതി നടന്നിട്ടുണ്ട്. എല്ലാവരും അവർക്കായി ഒന്നിക്കണം. സത്യം പുറത്തുവരണമെന്നും ലാലു അലക്സ് പറയുന്നു.