മോദിയെ നേരിടാൻ എത്ര ശക്തനാണ് അജയ് റായ്?

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (14:10 IST)
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ല്‍ മോദിക്ക് എതിരെ മത്സരിച്ച അജയ് റായ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 
 
എന്നാല്‍ വെറും 75,614 വോട്ട് മാത്രമാണ് 2014 ല്‍ അജയ് റായിക്ക് നേടാനായത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കേജരിവാളിനു പിന്നില്‍ അജയ് റായ് മൂന്നാമതായി. 
 
ആദ്യം ബിജെപിയില്‍ അംഗമായിരുന്ന അജയ് റായ് പിന്നീട് സമാജ് വാദി പാര്‍ട്ടിയിലും അതിന് ശേഷം കോണ്‍ഗ്രസിലും ചേര്‍ന്നു. 1996 മുതല്‍ 2007 വരെ മൂന്ന് തവണ ബിജെപി എംഎല്‍എ ആയിരുന്നിട്ടുണ്ട്. 
 
പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇത്തരത്തിലുള്ള സൂചനകളും നല്‍കുകയുണ്ടായി. രാഹുല്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ സന്തോഷമാണെന്ന് പ്രിയങ്ക പറയുകയും ചെയ്തു. മെയ് 19 നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article