‘മുഖം മൂടി അണിഞ്ഞ മനുഷ്യൻ, മോദിയുടെ യഥാർത്ഥ മുഖം തിരിച്ചറിയാൻ വൈകി‘!

ബുധന്‍, 24 ഏപ്രില്‍ 2019 (12:17 IST)
മോദിയുടെ മുഖംമൂടി തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ലെന്ന് ദേശീയ ബോക്സിംഗ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിജേന്ദര്‍ സിങ്ങ്. 2014ൽ ബിജെപി വൻ വിജയമാണ് സ്വന്തമാക്കിയത്. ബിജെപിയുടെ വിജയത്തിൽ സന്തോഷിച്ചു. അന്ന് കർഷകർക്ക് മോദി വമ്പൻ വാഗ്ദാനങ്ങൾ നൽകി. എന്നാൽ അതെല്ലാം കള്ളമാണെന്ന് ഇപ്പോൾ തെളിയുകയാണെന്ന് വിജേന്ദർ പറഞ്ഞു. 
 
‘നിങ്ങള്‍ ഒരാളെ പ്രശംസിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടിയ്ക്ക് പിന്നില്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇടുമെന്ന് മോദി വിശ്വസിപ്പിച്ചു. അതിന്റെ യൂട്യൂബ് വീഡിയോ എന്റെ പക്കലുണ്ട്. കള്ളം പറഞ്ഞതായിരുന്നു. ആളുകള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ അദ്ദേഹത്തെ വിശ്വസിച്ചു‘. 
 
നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് മോദിയെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.  ജയിച്ചപ്പോൾ സോഷ്യല്‍ മീഡിയയില്‍ പരസ്പരം അഭിനന്ദിക്കുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു വിജേന്ദര്‍ സിങ്ങ്.
 
ഹരിയാന സ്വദേശിയാണ് 33-കാരനായ വിജേന്ദര്‍. ഒളിമ്പിക്‌സിനു പുറമേ 2009-ല്‍ മിലാനില്‍ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍