International Yoga Day: മോദിയുടെ തലയില്‍ വിരിഞ്ഞ യോഗാ ദിനം

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (09:48 IST)
International Yoga Day: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 21 നാണ് യോഗാ ദിനമായി ആചരിക്കുന്നത്. 
 
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2014 സെപ്റ്റംബര്‍ 27 നായിരുന്നു ഇത്. 2014 ഡിസംബര്‍ 11 ന് പ്രധാനമന്ത്രിയുടെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. 2015 മുതല്‍ എല്ലാ ജൂണ്‍ 21-ാം തിയതിയും അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. 
 
ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്നതാണ് യോഗ എന്നാണ് പഠനം. ലോകമെമ്പാടും വലിയ പ്രചാരത്തിലുള്ള പരിശീലനമാണ് യോഗ. 'മനുഷ്യകുലത്തിനു വേണ്ടിയുള്ള യോഗ' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ തീം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article