കറുപ്പ് പോലുള്ള ഇരുണ്ട നിറങ്ങള്‍ കാണുമ്പോള്‍ ചില ഭയങ്ങള്‍ മനസ്സിലേക്ക് വരുന്നതാണ് ഈ രോഗാവസ്ഥ. മരണഭയം, നിരാശ ബോധം, ഒറ്റപ്പെടല്‍, എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നല്‍, അന്ധകാരം എന്നിവയാണ് കറുപ്പ് നിറം കാണുമ്പോള്‍ ഇത്തരക്കാരുടെ മനസ്സിലേക്ക് ആദ്യം എത്തുക. അത്തരം തോന്നലുകള്‍ ഇവരെ അസ്വസ്ഥരാക്കുന്നു. മെലാനോഫോബിയ ഉള്ളവരില്‍ കറുപ്പ് നിറം കാണുമ്പോള്‍ തലവേദന, വയറുവേദന, തലകറക്കം, ഡിപ്രഷന്‍, അസ്വസ്ഥത എന്നിവ അനുഭവപ്പെടും.