കേരളം ഞെട്ടും; കേരളത്തില്‍ അടുത്ത തവണ നിയമസഭയില്‍ ബിജെപിയുടെ 10ലേറെ പേര്‍ എത്തും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 5 സീറ്റ് ബിജെപി നേടും?

ജോണ്‍ കെ ഏലിയാസ്
തിങ്കള്‍, 19 നവം‌ബര്‍ 2018 (18:00 IST)
ജനം ടി വിക്ക് ഏതാനും മാസം മുമ്പ് വരെ എന്തായിരുന്നു സ്ഥിതി? ഇപ്പോള്‍ എന്താണ് സ്ഥിതി? ജനം ടി വി മാനേജുമെന്‍റിന് പോലും വിശ്വസിക്കാനാവാത്ത വളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒന്നാം സ്ഥാനം എപ്പോഴാണ് ജനം ടി വി കൈക്കലാക്കുന്നതെന്ന് കാത്തിരിക്കുകയാണ് കേരളം.
 
ഇതേസാഹചര്യം തന്നെ ബി ജെ പിക്ക് അടുത്ത നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സൃഷ്ടിക്കാനാവും എന്നാണ് അവരുടെ നേതൃത്വം വിശ്വസിക്കുന്നത്. ശബരിമല വിഷയം അതിന് മികച്ച ആയുധമാണെന്നും അവര്‍ കരുതുന്നു.
 
ശബരിമല വിഷയത്തില്‍ ശരിയായ രീതിയിലുള്ള മുന്നേറ്റം തന്നെയാണ് പാര്‍ട്ടി നടത്തുന്നതെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. ശശികലയുടെയും കെ സുരേന്ദ്രന്‍റെയും അറസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ മൈലേജ് കൂട്ടിയതായും അവര്‍ വിലയിരുത്തുന്നു.
 
ബി ജെ പിക്കാര്‍ അല്ലാത്ത ഹിന്ദു സമൂഹത്തിന്‍റെ പിന്തുണ ശബരിമല വിഷയത്തില്‍ ബി ജെ പിക്ക് ലഭിച്ചു എന്നതാണ് അവരുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകം. അതുതന്നെയാണ് കോണ്‍ഗ്രസിന്‍റെ ഉറക്കം കെടുത്തുന്നതും.
 
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വന്തമാക്കാന്‍ കഴിയാത്ത മുന്നേറ്റമാണ് ബി ജെ പി ഉണ്ടാക്കിയിരിക്കുന്നത്. സമരരീതിയില്‍ തന്നെ മാറ്റമുണ്ടാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്.
 
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റെങ്കിലും പിടിക്കാന്‍ ശബരിമല വിഷയത്തിലൂടെ കഴിയുമെന്നാണ് ബി ജെ പി വിശ്വസിക്കുന്നത്. നിയമസഭയില്‍ അടുത്ത തവണ 10 എം എല്‍ എമാരെയെങ്കിലും എത്തിക്കാന്‍ ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് കഴിയുമെന്നും ബി ജെ പി കണക്കുകൂട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article