സ്വന്തത്തെ തിരിച്ചറിയൂ

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2007 (16:28 IST)
WDWD
എത്രയും വേഗം സ്വന്തമായതും സ്വാഭാവികമായതും തിരിച്ചറിയുന്നതല്ലേ നല്ലത്. ഇതെ കുറിച്ച് വെബ്‌ദുനിയ പറഞ്ഞ് കഴിഞ്ഞു. കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക അല്ലെങ്കില്‍ ഇന്ന് രാവിലെ 11.30, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4.00, 5.30,6.30, രാത്രി 10.30 ന് പ്രമുഖ വാര്‍ത്താ ചാനലായ ആജ് തക് കാണുക.

ഇന്ത്യയിലെ ആദ്യ ബഹുഭാഷാ ഇന്‍റര്‍നെറ്റ് പോര്‍ട്ടലായ വെബ്‌ദുനിയ ഡോട്ട് കോം രാജ്യത്തെ ഏറ്റവും വലിയ പോര്‍ട്ടലാവാനായി സാങ്കേതികതയുടെ കാര്യത്തിലും വ്യാപാര കാര്യത്തിലും മുഖ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഈ ഉയര്‍ന്ന ലക്‍ഷ്യം സാക്ഷാത്കരിക്കാനായി വെബ്‌ദുനിയ 5 ഭാഷകളില്‍ കൂടി പോര്‍ട്ടലുകള്‍ ആരംഭിച്ചു-ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, പഞ്ചാബി. ഇതോടെ, ആകെ പോര്‍ട്ടലുകളുടെ എണ്ണം 9 ആയി, ഒറ്റ കമ്പനി പുറത്തിറക്കുന്ന ഏറ്റവും കൂടിയ എണ്ണം. മനുഷ്യ പ്രയത്നത്തിന്‍റെ 1200 മാസങ്ങള്‍ ചെലവിട്ടാണ് വെബ്‌ദുനിയ ഇതിന് വേണ്ട സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചത്. ഭാഷാ പോര്‍ട്ടലുകളുടെ സാധ്യത മനസ്സിലാക്കിയ വെബ്‌ദുനിയ 90കളില്‍ തന്നെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പോര്‍ട്ടലുകള്‍ തുടങ്ങിയിരുന്നു.

500 ദശലക്ഷം ആള്‍ക്കാര്‍ക്ക് വെബ്‌ദുനിയ സ്വന്തം ഭാഷയില്‍

ഒമ്പത് ഭാഷാ പോര്‍ട്ടലുകളുടെ സഹായത്തോടെ ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ചില്‍ നാല് ഭാഗത്തേക്കും ഇപ്പോള്‍ വെബ്‌ദുനിയയ്ക്ക് കടന്ന് ചെല്ലാന്‍ സാധിക്കും. സാക്ഷരത 60% കടന്നതിനാല്‍, 500 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ വെബ്‌ദുനിയയിലൂടെ ഏറ്റവും പുതിയ വാര്‍ത്തകള്‍, കായികം, വിനോദം, ജ്യോതിഷം എന്നിവ അറിയാന്‍ കഴിയും.

ബ്രാന്‍ഡ് നിര്‍മ്മിതിക്കും മാധ്യമ പരസ്യങ്ങള്‍ക്കുമായി അടുത്ത മൂന്ന് വര്‍ഷങ്ങളിലായി 25 കോടി രൂപ മുടക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

WD
ഉപയോക്താക്കളില്‍ നിന്നും അന്താരാഷ്ട്ര വിദഗ്ധരില്‍ നിന്നും ലഭിച്ച ഫീഡ്‌ബാക്കിന്‍റെ അടിസ്ഥാനത്തില്‍ വെബ്‌ദുനിയ പോര്‍ട്ടലുകള്‍ ഒരേതരത്തിലുള്ള കാലോചിതമായ കാഴ്ചാനുഭമായി മാറിയിരിക്കുന്നു. നേരത്തെ, ഹിന്ദിയില്‍ വെബ്‌ദുനിയയും മലയാളത്തില്‍ വെബ്‌ലോകവും തമിഴില്‍ വെബ്‌ഉലഗവും തെലുങ്കില്‍ വെബ്‌പ്രപഞ്ചവുമായിരുന്നു.

സാങ്കേതികത ശക്തിപ്പെടുത്തുന്നു: സേര്‍ച്ചില്‍ കുതിച്ചു ചാട്ടം, യൂണിക്കോഡ് സ്വീകരിച്ചു

യൂണിക്കോഡിലേക്ക് മാറിയതിലൂടെ വെബ്‌ദുനിയ ഒരു പ്രധാനപ്പെട്ട സാങ്കേതിക കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. ഇതിന്‍റെ ഫലമായി, ഫോണ്ട് ഡൌണ്‍‌ലോഡ് ചെയ്യാതെ എല്ലാ കമ്പ്യൂട്ടറില്‍ നിന്നും വെബ്‌ദുനിയയുടെ ഒമ്പത് പോര്‍ട്ടലുകളും കാണാന്‍ കഴിയും. വെബ്‌ദുനിയയിലും വേള്‍ഡ് വൈഡ് വെബിലും സ്വന്തം ഭാഷയില്‍ തിരയാനുള്ള സൌകര്യത്തിനായി സേര്‍ച്ച് എഞ്ചിനിനില്‍ വെബ്‌ദുനിയയുടെ ഗവേഷണ വികസന വിഭാഗം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.