മനോരമക്കെതിരെ വി‌എസിന്റെ നഷ്‌ടപരിഹാര കേസ്

Webdunia
ശനി, 25 ഫെബ്രുവരി 2012 (16:27 IST)
PRO
PRO
മലയാള മനോരമ ദിനപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്‍ മാനനഷ്‌ട കേസ് നല്‍കി. വി‌എസിനെയും വിവാദ ഇടനിലക്കാരനായ ടി ജി നന്ദകുമാറിനെയും ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വക്കീല്‍ നോട്ടീസയച്ചത്. വാര്‍ത്ത പിന്‍‌വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം 2 കോടി രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും വി‌എസ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാന ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വി‌എസിനെയും നന്ദകുമാറിനെയും ബന്ധപ്പെടുത്തി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നന്ദകുമാര്‍ ഈ ഇടപാടില്‍ ദല്ലാളായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം.