പെണ്‍‌വാണിഭക്കാരനല്ലെന്ന് മദനി

Webdunia
ഞായര്‍, 1 ഫെബ്രുവരി 2009 (13:41 IST)
ഫെബ്രുവരി ആദ്യവാരത്തിലെ ‘ആഴ്ചമേള’ പംക്തിയില്‍ അബ്ദുള്‍ നാസര്‍ മദനിയും ജസ്റ്റിസ് ജെ.ബി. കോശിയും മാതാ അമൃതാനന്ദമയിയും വിമോചനസമരക്കാരും പങ്കെടുക്കുന്നു.

പെണ്‍‌വാണിഭക്കാരനല്ലെന്ന് മദനി

PROPRO
മദനി ഒരു കൊല്ലത്തിനകം വീണ്ടും ജയിലിലാവും എന്നാണ് ലീഗ് നേതാവ് ഷാജി പറഞ്ഞത്. അതിന് ഞാന്‍ പെണ്‍‌വാണിഭം നടത്തുകയോ ബിനാമി പേരില്‍ ചന്ദനഫാക്‌ടറി നടത്തുകയോ ചെയ്തിട്ടുണ്ടോ? ലീഗുകാര്‍ക്ക് തിരുവനന്തപുരത്ത് ചെന്നാല്‍ താമസിക്കാന്‍ മസ്കറ്റ് ഹോട്ടല്‍ വേണം. എനിക്ക് പൂജപ്പുര സെന്‍‌ട്രല്‍ ജയിലിലും കിടക്കാനറിയാം - അബ്ദുള്‍ നാസര്‍ മദനി.

ചാത്തന്‍ പൂട്ടാന്‍ പോകട്ടെ!

" പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ
ചാക്കോ നാടുഭരിക്കട്ടെ!" - കേരളമാകെ അലയടിച്ച ജനരോഷത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലം‌പൊത്തിയതിന് ശേഷം വിമോചനസമരക്കാര്‍ നടത്തിയ ആഘോഷറാലികളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളിലൊന്ന്.

സെഫി നിരപരാധിയാണെങ്കില്‍

സിസ്റ്റര്‍ സെഫിയപ്പെറ്റി ഇത്രയുമൊക്കെ പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ പില്‍‌ക്കാലത്ത് സിസ്റ്റര്‍ സെഫി നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ അവരുടെ കുടുംബത്തിനും അവര്‍ക്കുമുണ്ടായ നാണക്കേടുകള്‍ ആര്‍ക്കെങ്കിലും മാറ്റാന്‍ പറ്റുമോ? - ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശി

സോണിയാ ഗാന്ധിക്ക് പകയുണ്ടോ?

ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നത്തില്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. ഒരുപക്ഷേ, രാജീവ് ഗാന്ധി ദാരുണമായി കൊലചെയ്യപ്പെട്ടതിന് കാരണം തമിഴ് പുലികളും വേലുപ്പിള്ള പ്രഭാകരനും ആണന്നതിനാല്‍ പ്രതികാരം തീര്‍ക്കുകയാണോ സോണിയാഗാന്ധി? - മാതാ അമൃതാനന്ദമയി