നന്നേ ചെറുപ്പത്തില്‍ ദുരൂഹമായ കാരണങ്ങളാല്‍ മരണപ്പെടുകയും ഒപ്പമുള്ള നിധിശേഖരങ്ങള്‍ക്കും ഒപ്പം നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാര്‍ക്കും പരിചാരകര്‍ക്കുമൊപ്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം മമ്മിരൂപത്തില്‍ കണ്ടെടുക്കുകയും അനേകം ദുരന്തങ്ങള്‍ക്കും സമസ്യകള്‍ക്കും കാരണഭൂതനായ യുവ ഫറവോ.
മമ്മിരൂപത്തില്‍ ശവശരീരം സൂക്ഷിക്കുന്ന പുരാതന ഈജിപ്ഷ്യന്‍ ജനത പിരമിഡുകള്‍ക്കുള്ളിലാണ് ഫറോവമാരുടെ ശരീരം അടക്കം ചെയ്തിരുന്നത്. ആഡംബരപ്രിയരായിരുന്ന ഈ ഭരണാധികാരികള്‍ മൃതദേഹത്തോടൊപ്പം വിലമതിക്കാനാകാത്ത സമ്പത്തും മരണാനനതരജീവിതത്തില്‍ ഒപ്പമുണ്ടാകാന്‍ പരിചാരകരെയും പിരമിഡില്‍ സുക്ഷിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു.
1922 ല്‍ ബ്രിട്ടീഷ് പുരാവസ്‌തു ഗവേഷകന്‍ ഹവാര്‍ഡ് കാര്‍ട്ടറാണ് “രാജാക്കന്മാരുടെ താഴ്‌വര“യിലെ അന്ത്യവിശ്രമ സ്ഥാനത്തുനിന്നു തുത്തന്‍ഖാമന്റെ മമ്മി കണ്ടെടുത്തത്. തുത്തന്‍ഖാമന്റെ കബര്‍ ആദ്യമായി തുറന്ന പര്യവേഷണസംഘം അതിനുള്ളിലെ അമൂല്യമായ നിക്ഷേപങ്ങള്‍ കണ്ട് അമ്പരന്നുപോയത്രെ.
ഫറവോയുടെ ശാപം- അടുത്ത പേജ്
അമൂല്യമായ നിധിയോടൊപ്പം അടക്കം ചെയ്യുന്ന കല്ലറകള്‍ മോഷ്ടാക്കളെ ആകര്‍ഷിച്ചിരുന്നുവത്രെ. പുരാതനകാലം ‘ഫറവോയുടെ കബറിനു ഭംഗം വരുത്തുന്നവര്‍ക്കു നാശം ഭവിക്കും’ എന്നൊരു ചൊല്ല് ഇതിനനുബന്ധമായി പ്രചരിച്ചിരുന്നു.
പര്യവേഷണസംഘം മമ്മി കണ്ടെത്തിയതിനു ശേഷം പുറത്തെത്തിയപ്പോള്‍ അതിശക്തമായ മണല്‍ക്കാറ്റടിച്ചു. കാറ്റിന്റെ ശക്തിയില്ര്‍ മണല്‍ ഉയര്‍ന്നു പൊങ്ങി. പിന്നീട് സംഭവിക്കാനിരുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നത്രെ അത്. തുത്തന്‍ഖാമന്റെ കബറിനെ ശല്യപ്പെടുത്താന്‍ കുട്ടുനിന്ന പലരും പില്‍ക്കാലത്ത് അസാധാരണ മരണങ്ങള്‍ക്കിരയായി.
ഒരാള്‍ അതിനെയെല്ലാം അതിജീവിച്ചു- അടുത്ത പേജ്
തുത്തന്‍ഖാമന്‍ കബറിടത്തിന്റെ അന്വേഷണങ്ങള്‍ക്കു സാമ്പത്തികസഹായം ചെയ്‌തുവന്ന കാര്‍ണര്‍വന്‍ പ്രഭു മമ്മി കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഷേവ് ചെയ്യുമ്പോള്‍ റേസറില്‍നിന്നേറ്റ അണുബാധയേറ്റ് മരിച്ചു. .ഖാമന്റെ കബറില്‍നിന്നു കണ്ടെടുത്ത വസ്‌തുവകകള്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിച്ച റിച്ചാര്‍ഡ് ബെഥേല്‍ നാല്‍പ്പത്തിയേഴാം വയസില്‍ ആത്മഹത്യ ചെയ്‌തു.
പര്യവേഷണ സംഘത്തിലുണ്ടായിരുന്ന അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് ഗുഡ് ന്യൂമോണിയ ബാധിച്ചു മരിച്ചു. അദ്ദേഹം മരിക്കുമ്പോള്‍ മമ്മി കണ്ടെത്തി കൃത്യം ഒരു വര്‍ഷം തികഞ്ഞിരുന്നു. ഇങ്ങനെ പര്യവേഷക സംഘത്തിലുണ്ടായിരുന്ന ഒരു ഡസനോളം പേരില്‍ ഏതാണ്ടെല്ലാവരും പത്തു വര്‍ഷത്തിനുള്ളില്‍ അസാധാരണ മരണത്തിനിരയായി. എന്നാല്‍ ഒരാള്‍ മാത്രം ഇതെല്ലാം അതിജീവിച്ചു.
മമ്മി കണ്ടെത്തി 17 വര്‍ഷങ്ങള്‍ക്കു ശേഷം 64ആം വയസില്‍ സാധാരണ മരണമായിരുന്നു അയാളുടേത്. അതു മറ്റാരുമായിരുന്നില്ല, തുത്തന്‍ഖാമന്റെ പര്യവേക്ഷണങ്ങള്‍ക്കു നേതൃത്വം വഹിച്ച സാക്ഷാല്‍ ഹവാര്‍ഡ് കാര്‍ട്ടര്‍!
തുത്തന്‍ഖാമന്റെ സ്വര്‍ണമുഖവസ്ത്രം- അടുത്ത പേജ്
ഈജിപ്തിലെ മ്യൂസിയത്തിലാണ് ഈ അമൂല്യ സമ്പത്ത് സൂക്ഷിച്ചിരിക്കുന്നത്. പുരാതന ഈജിപ്ഷ്യന്‍ കൊത്തുപണികളാല്‍ സമൃദ്ധമായ തുത്തന്‍ ഖാമന്റെ ശവപ്പെട്ടി തനി തങ്കത്താല്‍ നിര്‍മിച്ചതായിരുന്നു. മമ്മിയെ മറ്റൊരു സ്വര്‍ണമൂടി പൊതിഞ്ഞിരുന്നു. തുത്തന്‍ഖാമനെന്ന് പറയുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കെത്തുന്നത് തന്നെ സ്വര്‍ണമുഖാവരണമാണ്.
തുത്തര്‍ഖാമന്റെയും ഭാര്യയുടെയും ചിത്രം,സുവര്‍ണസിംഹാസനം, സുവര്‍ണ സിംഹമുഖം,നാലു വലിയ നിലവറകളിലായി കണ്ടെത്തിയ അയ്യായിരത്തിലധികം വരുന്ന അമൂല്യസാധനങ്ങങ്ങ ളുടെ പട്ടിക തയാറാക്കാന്‍ തന്നെ മാസങ്ങളെടുത്തു.
തുത്തന്‍ഖാമന്റെ മരണം എങ്ങനെയായിരുന്നു?
മമ്മിയും അതോടൊപ്പം ലഭിച്ച അമൂല്യ നിധിശേഖരവും ഈ കൊച്ചുരാജാവിന്റെ പ്രശസ്‌തി വാനോളമുയര്‍ത്തി. നിരവധിപ്പേര്‍ തുത്തന്‍ഖാമന്‍ ഖബറില്‍നിന്നും പുറത്തെടുത്ത വസ്തുക്കള്‍ പ്രദര്‍ശനത്തിനുവച്ച ഇടങ്ങള്‍ സന്ദര്‍ശിക്കുകയും പഠിക്കുകയും ചെയ്തു.
ചെറുപ്പത്തില്‍ രാജ്യഭാരമേല്‍ക്കുകയും യൌവ്വനാരംഭത്തില്‍ കാലംചെയ്യുകയും ചെയ്‌ത ഈ ഫറവോയുടെ മരണം ഒരു കൊലപാതകമായിരുന്നു എന്ന് കരുതിയവരുണ്ട്. തലയ്ക്കു പിറകില്‍ മാരകമായി അടിച്ച് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തുകയായിരുന്നത്രെ!.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സിടി സ്കാനിങ് ഉപയോഗിക്കപ്പെട്ടു. മമ്മിയുടെ ഇടതു കാല്‍മുട്ടിനു മുകളിലായി മാരകമായ ഒരു മുറിവുണ്ടായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞു. ചക്രവര്‍ത്തിക്ക് അപകടത്തില്‍ പരുക്കേറ്റുവെന്നും മുറിവുണങ്ങാതെ അണുബാധമൂലം മരിക്കുകയായിരുന്നിരിക്കാമെന്നുമായി പുതിയ നിരീക്ഷണങ്ങള്‍.
എന്നാല്‍ ഒപ്പമുണ്ടായ ചില ‘മമ്മികള്‍‘ മലേറിയ ബാധിച്ച് മരണമടഞ്ഞതാണെന്ന് തെളിഞ്ഞതോടെ വീണ്ടും പഠനങ്ങളുടെ ദിശമാറി. തുത്തന്‍ഖാമന്‍ കൊല്ലപ്പെടുകയായിരുന്നില്ല. അപ്പോള്‍ അപകടമരണമായിരുന്നോ?
ആധുനിക ഗവേഷണങ്ങള്‍ ആ നിരീക്ഷണത്തെയും തള്ളിക്കളയുകയാണിപ്പോള്‍. തുത്തന്‍ഖാമനെന്ന രാജാവും ശാപവും മരണകാരണവുമൊക്കെ ഇപ്പോഴും ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളികയായി മുന്നോട്ട് പോകുന്നു.