ഇതെല്ലാം ഇവിടെയുണ്ട്: മായ എന്ന നാഗകന്യക, കാണിക്കയായി സര്‍പ്പങ്ങളെ നല്‍കുന്ന ക്ഷേത്രം, ശാപമേറ്റ ഭൂമിക്കടിയിലെ നഗരം

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2013 (09:29 IST)
PRO
ഭാരതത്തിന്റെ ഓരോ ഭാഗങ്ങളിലും വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാണ്. വിശ്വാസങ്ങള്‍ക്കപ്പുറം അത് പലപ്പോഴും യുക്തിക്ക് നിരക്കാനാവാത്തതുമായി മാറുന്നു.അതുകൊണ്ടു തന്നെ അത്ഭുതപ്രവൃത്തികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇവിടെ പഞ്ഞമില്ല.

നിരവധി തട്ടിപ്പുകളും വിശ്വാസങ്ങളുടെ പേരില്‍ ഇവിടെ അരങ്ങേറുന്നു. കാ‍ലകാലങ്ങളായി തുടരുന്ന അവ ഇപ്പോഴും ഇവിടെ അരങ്ങേറുന്നുഇത്തരത്തില്‍ നിലനിന്നിരുന്ന ചില വിശ്വാസങ്ങള്‍ വിവരിക്കുകയാണ് ഇവിടെ.ആരുടെയും വിശ്വാസത്തെ ഹനിക്കാനല്ല.വിചിത്രങ്ങളായ ആചാരങ്ങളും മറ്റും നിറഞ്ഞ ഇത്തരത്തിലൊരു ലോകവും ഇവിടെ ഉണ്ടായിരുന്നെന്ന് മനസിലാക്കാനും അന്ധമായി വിശ്വസിക്കുന്നതിനു മുന്‍പ് യുക്തിയെ ജാഗരൂകമാക്കാനും.

രൂപം മാറാന്‍ കഴിയുന്ന നാഗകന്യയെ കുറിച്ച് കഥകളിലും സിനിമകളിലും കേട്ടും കണ്ടുമുള്ള പരിചയം മാത്രമേ നമുക്ക് ഉണ്ടാവൂ. എന്നാല്‍, മൃത്യു ലോകമെന്ന് വിളിക്കുന്ന മനുഷ്യരുടെ ലോകത്ത് ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഒരു നാഗകന്യകയെ പരിചയപ്പെട്ടാലോ?

അവള്‍ നാഗകന്യയായി രൂപം മാറി മൂന്ന് സഹോദരിമാരെ കാണാന്‍ പോവും- അടുത്ത പേജ്


PRO
മധ്യപ്രദേശിലെ ബദ്നഗര്‍ എന്നയിടത്താണ് നാഗ കന്യയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മായ താമസിക്കുന്നതത്രെ. ഇവരുടെ അവകാശവാദമനുസരിച്ച് പൂജ നടക്കുന്ന എല്ലാ 24 മണിക്കൂറിലും അവള്‍ നാഗകന്യയായി രൂപം മാറി മൂന്ന് സഹോദരിമാരെ കാണാന്‍ പോവും. അവരാണത്രേ ഭര്‍ത്താവിനെ ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഉപദേശിക്കുന്നതത്രെ. തന്‍റെ മൂന്ന് സഹോദരിമാരും തന്നെ പോലെ രൂപം മാറാന്‍ കഴിവുള്ള നാഗങ്ങളാണെന്നും മായ അവകാശപ്പെടുന്നു.

താന്‍ വിവാഹിതയാണെന്നാണ് ചെറുപ്പം മുതല്‍ക്കേ മായ പറയുന്നത്. ഭര്‍ത്താവുമായി ഉടന്‍ സന്ധിക്കുമെന്നും ഇവര്‍ കരുതുന്നു. മൃത്യുലോകത്തിലെ കുടുംബവുമായുള്ള അതിയായ അടുപ്പം കാരണം തന്‍റെ ഭര്‍ത്താവിന്‍റെ ശക്തികളെല്ലാം നശിച്ചു എന്നും മായ വിലപിക്കുന്നു.

നാഗകന്യയാണെന്ന് പറയുന്നതിന് ഒപ്പം കഴിഞ്ഞ ജന്‍‌മത്തെ കുറിച്ചും മായ പറയുന്നുണ്ട്. ദ്വാപരയുഗത്തില്‍ ഒരു പാറയിടുക്കിലെ അരുവിയിലേക്ക് വീണുപോയ തന്നെ ഗോപാല്‍ എന്ന നാഗത്തെ അയച്ച് പീര്‍ ബാബയാണ് രക്ഷിച്ചതെന്ന് മായ പറയുന്നു.

അങ്ങിനെ ഗോപാലുമായി സ്നേഹത്തിലായി. എന്നാല്‍, ഗോപാലുമായുള്ള ഒത്തുചേരല്‍ ഉണ്ടായില്ല. അതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത മായ അന്നു മുതല്‍ കാത്തിരിപ്പ് തുടരുകയാണ്, ഗോപാലിനായി! ഇക്കഥകള്‍ കേട്ടറിഞ്ഞ നാട്ടുകാര്‍ അവരെ ദേവിയായി ആരാധിക്കാനും തുടങ്ങി.

കാണിക്കയായി ജോഡി സര്‍പ്പങ്ങളെ നല്‍കുന്ന ക്ഷേത്രം- അടുത്ത പേജ്


കാണിക്കയായി സര്‍പ്പങ്ങളെ നല്‍കുന്ന ക്ഷേത്രം
PRO


ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥന നടത്തുന്നവരാണ് മിക്ക ആളുകളും. ഇപ്പറഞ്ഞതിന്‍റെ വ്യാപ്തി മനസ്സിലാക്കണമെങ്കില്‍ മധ്യപ്രദേശിലെ ബുര്‍ഹാന്‍‌പൂരിലെ നാഗമന്ദിറില്‍ ചെന്നാല്‍ മതിയാവും.

പ്രാര്‍ത്ഥന നടത്തിയശേഷം ഒരു ജോഡി ജീവനുള്ള പാമ്പുകളെ കാണിക്ക അര്‍പ്പിച്ചാല്‍ ആഗ്രഹ പൂര്‍ത്തീകരണം നടക്കുമെന്നാണ് പൊതുവെ ഉള്ള വിശ്വാസം! .അദ്‌വാള്‍ കുടുംബമാണ് ഉതാവലി നദിക്കരയിലുള്ള ഈ ക്ഷേത്രത്തിന്‍റെ നടത്തിപ്പുകാര്‍.

ഇവിടെ ഋഷിപഞ്ചമി ദിവസം. അതായത്, ഗണേശ ചതുര്‍ത്ഥിയുടെ അടുത്ത ദിവസം, വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അഭീഷ്ട സിദ്ധിക്കായി പ്രാര്‍ത്ഥന നടത്താനായോ അല്ലെങ്കില്‍ അഭിലാഷം സാധിച്ചതിന് പകരമായി പാമ്പുകളെ സമര്‍പ്പിക്കാനോ എത്തുന്നവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും.

ജോലി ലഭിക്കാനും വ്യാപാരം മെച്ചപ്പെടാനും സന്താന ലബ്ധിക്കും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാ‍നും ധാരാളം ആളുകള്‍ ഇവിടെ എത്തുന്നു. പ്രാര്‍ത്ഥന ഫലിച്ച ശേഷം ഇവര്‍ പാമ്പുകളെ സമര്‍പ്പിക്കുകയും ചെയ്യുന്നു.


ശാപത്തിന്‍റെ അഗ്നിജ്വാലകളേറ്റ് ഒരു പട്ടണം ശിലയായി മാറി- അടുത്ത പേജ്


ശാപത്തിന്‍റെ അഗ്നിജ്വാലകളേറ്റ് ഒരു പട്ടണം ശിലയായി മാറി
PRO


ശാപത്തിന്‍റെ അഗ്നിജ്വാലകളേറ്റ് ഒരു പട്ടണം ശിലയായി മാറുക, മനുഷ്യരും പക്ഷികളും മൃഗങ്ങളും എല്ലാം ശാപം മൂലം ശിലയായി ഭൂമിക്കടിയിലേക്ക് താഴുക! പുരാതന കാലത്ത് നടന്നു എന്ന് കരുതുന്ന ഈ അവിശ്വസനീയ സംഭവമാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്. ഫോട്ടോഗാലറികാണുക

ചമ്പാവതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെറുപട്ടണമാണ് ഇത്തരത്തില്‍ ശിലയായി ഭൂമിക്കടിയിലേക്ക് മറഞ്ഞതത്രേ. ചമ്പാവതിയുടെ മകനായ ഗന്ധര്‍വസെന്നിന്‍റെ നാമത്തിലാണ് ഇപ്പോഴും ഇവിടം അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ദേവാസിലാണ് ഈ ഗ്രാ‍മം സ്ഥിതിചെയ്യുന്നത്.

ഗന്ധര്‍വസെന്നിന്‍റെ ശാപമാണ് ഗ്രാമത്തെയാകെ ശിലയാക്കി മാറ്റിയത്- അടുത്ത പേജ്


ഗന്ധര്‍വസെന്നിന്‍റെ ശാപമാണ് ഗ്രാമത്തെയാകെ ശിലയാക്കി മാറ്റിയത്
PRO

ഗന്ധര്‍വഭീല്‍ എന്നു കൂടി അറിയപ്പെട്ടിരുന്ന ഗന്ധര്‍വസെന്നിന്‍റെ ശാപമാണ് ഗ്രാമത്തെയാകെ ശിലയാക്കിമാറ്റിയതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. വിക്രമാദിത്യ മഹാരാജാവിന്‍റെയും ഭര്‍തൃഹരിയുടെയും പിതാവാണ് ഗന്ധര്‍വസെന്‍.
കമല്‍ സോണി എന്ന നാട്ടുകാരന്‍ പറയുന്നത് ഇവിടെ ഖനനം ചെയ്താല്‍ ലഭിക്കുന്ന ശിലാപ്രതിമകള്‍ ഈ ശാപകഥയുടെ തെളിവാണെന്നാണ്.

വിക്രംസിംഗ് ഖുശ്‌വ എന്നയാള്‍ക്ക് ഇതെ കുറിച്ച് പറയാനുണ്ടായിരുന്നു. പണ്ട്, ഇവിടുത്തെ രാജകുമാരി രാജാവിന്‍റെ ഇഷ്ടത്തിനു വിരുദ്ധമായി ഗന്ധര്‍വസെന്നിനെ വിവാഹം ചെയ്തുവത്രേ. അമാനുഷിക സിദ്ധിയുള്ള ഗന്ധര്‍വസെന്‍ രാജാവിന്‍റെ കണ്ണില്‍ പെടാതെ പകല്‍ സമയത്ത് കഴുതയുടെ രൂപത്തിലാണ് വിഹരിച്ചിരുന്നത്. രാത്രിയാവുമ്പോഴേക്കും അതിസുന്ദരനായ രാജകുമാരനായി കുമാരിയുടെ അടുത്ത് എത്തുകയും ചെയ്യും.

ഇതറിഞ്ഞ രാജാവ് ഈ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചു. രാജകുമാരനായി വേഷം മാറിയപ്പോള്‍ ഗന്ധര്‍വ സെന്‍ ഉപേക്ഷിച്ച കഴുതയുടെ ശരീരം കത്തിച്ചുകളയാന്‍ രാജാവ് ഉത്തരവിട്ടു. അങ്ങനെ, ജീവനോടെ ദഹിപ്പിക്കപ്പെട്ടപ്പോള്‍ ഗന്ധര്‍വ സെന്‍ മരണവേദനയോടെ ഗ്രാമത്തെ ഒന്നടങ്കം ശപിച്ചു, അങ്ങനെ ആ ചെറുപട്ടണമാകെ ശിലയായി മാറി!

ഭൂമിക്കടിയില്‍, ആയിരക്കണക്കിന് കല്‍പ്രതിമകള്‍- അടുത്ത പേജ്



PRO

ഇക്കഥ സത്യമാണെന്നും ഗ്രാമത്തിനു താഴെ, ഭൂമിക്കടിയില്‍, ആയിരക്കണക്കിന് കല്‍പ്രതിമകള്‍ കിടപ്പുണ്ടെന്നും ഗ്രാമത്തലവന്‍ വിക്രമ്സിംഗ് ചൌഹാന്‍ പറയുന്നു. ഇവിടെ നിന്നും ലഭിച്ച കല്‍‌പ്രതിമകള്‍ പ്രദര്‍ശിപ്പിക്കാനായി ഒരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

1996 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മ്യൂസിയത്തില്‍ 300 ഓളം പ്രതിമകളുണ്ട്. ഭൂമിക്കടിയില്‍ നിന്ന് കുഴിച്ചെടുത്തവയെ കൂടാതെ ഗന്ധര്‍വസെന്‍ ക്ഷേത്ര പരിസരത്ത് നിന്ന് ലഭിച്ചവയും ഗ്രാമത്തിലങ്ങിങ്ങ് കിടന്നവയും ഇതില്‍ ഉള്‍പ്പെടുന്നു.

പലപ്രതിമകളും ഇവിടെ ഗ്രാമത്തില്‍ നിന്ന് മോഷണം പോയതായും ഗ്രാമവാസികള്‍ പറയുന്നു. മൊത്തം ആയിരത്തോളം പ്രതിമകള്‍ ഇവിടെയുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബുദ്ധന്‍റെയും ജൈനന്‍റെയും പ്രതിമകളെ കൂടാതെ ആളുകളുടെ ദൈനദിന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന പ്രതിമകളും ഇവിടെ കാണാം.