കഴുത്തിലെ ഞരമ്പ് കടിച്ചു മുറിച്ചു, സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റി; പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (16:19 IST)
പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകനെ വളരെ സാഹസികമായ ഇടപെടലിലൂടെ കീഴ്പ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹുദ്‌കേശ്വര്‍ സ്വദേശി വിജയ് എന്ന 55 വയസ്സുകാരനെ മകന്‍ വിക്രാന്ത് പില്ലേവറി(25) ആണ് കൊലപ്പെടുത്തിയത്. 
 
ശനിയാഴ്ച രാത്രിയാണ് സംഭവം. യാതൊരു കാരണവുമില്ലാതെ ഇയാള്‍ പെട്ടന്ന് പ്രകോപിതനാവുകയും പിതാവിന്റെ കഴുത്ത് കടിച്ചു മുറിക്കുകയായിരുന്നു. ടി വി കണ്ട് കൊണ്ടിരിക്കുകയായിരുന്ന പിതാവിന്റെ കഴുത്തിൽ ആഴത്തിൽ കടിച്ച് മുറിവേൽപ്പിച്ചു. ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു. ഇയാളെ വലിച്ചിഴച്ച് വരാന്തയിലേക്ക് ഇട്ട ശേഷം സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് അമിത രക്തസ്രാവത്തെത്തുടര്‍ന്ന് ഇയാള്‍ മരണപ്പെടുകയായിരുന്നു.
 
അച്ഛനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ അമ്മയെയും സഹോദരിയെയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇവർ തന്നെയാണ് പൊലീസിനെ വിളിച്ച് വരുത്തിയതും. പൊലീസെത്തുമ്പോഴേക്കും ഇയാള്‍ അക്രമാസക്തമായി പെരുമാറുകയായിരുന്നു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് പൊലീസുകാര്‍ ഇയാളെ കീഴ്പ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article