കൊവിഡ് 19 രോഗിയെന്ന് സംശയിച്ച് നാട്ടുകാർ ആക്രമിച്ച യുവാവിനു ദാരുണാന്ത്യം. കല്യാൺ നിവാസി ഗണേശ് ഗുപ്ത(34) യാണു ചികിത്സയ്ക്കിടെ മരിച്ചത്. മുംബൈയിലാണ് സംഭവം. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിടയിൽ ഗണേശ് സമീപമുള്ള ഓവുചാലിൽ വീഴുകയും ഇതേതുടർന്നുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പൊലിസ്.