മയക്കുമരുന്ന് നൽകി യുവതിയെ പീഡനത്തിനിരയാക്കി, പിന്നീട് ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്‌മെയിലിംഗ്, വിവാഹ വാഗ്ദാനം നൽകി സീരിയൽ നടന്റെ ക്രൂരത ഇങ്ങനെ

Webdunia
തിങ്കള്‍, 6 മെയ് 2019 (19:46 IST)
മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്‌യിലിംഗ്. സഹിക്കവയ്യാതായതോടെ യുവതി പൊലീസിൽ പരാതി നൽകി. ഇതോടെ സീരിയൽ നടനും ഫിറ്റ്നസ് മോഡലുമായ കരൺ ഒബ്രോയി പിടിയിലാവുകയായിരുന്നു.
 
ഡേറ്റിംഗ് ആപ്പിലുടെയാണ് യുവതിയും കരണും തമ്മിൽ പ്രിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പം വർധിച്ചു.ഒരിക്കൽ തന്റെ ഫ്ലാറ്റിലേക്ക് കരൺ യുവതിയെ വിളിച്ചു വരുത്തുകയും യുവതിയെ വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. 
 
ഇത്തരത്തിൽ ഒരിക്കൽ ഫ്ലാറ്റിൽ എത്തിയതോടെ മയക്കു മരുന്ന കലർത്തിയ ഇളനീർ നൽകി ബോധരഹിതയാക്കിയ ശേഷം കരൺ തന്നെ പീഡനത്തിനിരയക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്ന് യുവതി പൊലീസിൽ നാൽകിയ പരാതിയിൽ പറയുന്നു.
 
ഈ ദൃശ്യങ്ങൾ കാട്ടി കരൺ പിന്നീട് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി എന്നും ഭീഷണിപ്പെടുത്തി പണം വാങ്ങി എന്നും യുവതി പരാതിയിൽ വ്യാക്തമാക്കുന്നുണ്ട്. പ്രതിക്കെതിരെ ഐ പി സി 376, 384 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article