മോറീസ് ഗ്യാരേജെസ് എന്ന ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണി കീഴടക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. എം ജി ഹെക്ടർ എന്ന കരുത്തൻ എസ് യു വിയെയാണ് മോറീസ് ഗ്യാരേജസ് ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. മെയ് 15നാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുക. 16 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെയാണ് ഇന്ത്യൻ വിപണിയിൽ ഹെക്ടറിന് പ്രതീക്ഷിക്കപ്പെടുന്ന വില.
സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും, മൾട്ടി സ്പോക് അലോയ് വീലുകളും, റൂഫ് റെയിലുകളുമെല്ലാം. ഗാംഭീര്യമാർന്ന ആ ഡിസൈൻ ശൈലിയോട് ചേർന്ന് നിൽക്കന്നതുതന്നെ. വാഹനത്തിന്റെ ഇന്റീരീയറിലാണ് കൂടുതൽ പ്രത്യേകതകൾ പ്രതീക്ഷിക്കപ്പെടുന്നത്. 10.4 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തോട് ചേന്നുരുന്ന ഐ സ്മാർട്ട് നെക്സ്റ്റ് ജെൻ എന്ന പ്രത്യേക സംവിധാനമാണ് വാഹനത്തിന്റെ ഇന്റീരിയറിലെ എടുത്തുപറയേണ്ട ഒന്ന്.
4,655 എം എം നീളവും 1,835 എം എം വീതിയും, 1,760 എം എം ഉയരവുമുണ്ട് വാഹനത്തിന്. 2,750 എം എമ്മാണ് ഹെക്ടറിന്റെ വീൽബേസ്. എന്നാൽ വാഹനത്തിന്റെ എഞ്ചിനെ കുറിച്ചുള്ള വിഷദാംശങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലും, 2.0 ലിറ്റർ ഡീസൽ മോട്ടോറിലുമായിരിക്കും വാഹനം ഇന്ത്യയിൽ വിൽപ്പനക്കെത്തുക്ക എന്നാണ് റിപ്പോർട്ടുകൾ.