ബന്ധുവുമായുള്ള വിവാഹേതര ബന്ധത്തെ എതിർത്ത ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണ്. ആറു മക്കളുടെ മാതാവായ മീന ദേവിയാണ് (45) ഭർത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്.
ബന്ധുവമായുള്ള വിവാഹേതര ബന്ധത്തെ ഭർത്താവ് എതിർത്തതാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊല നടത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്.