പശുക്കടത്ത് ആരോപിച്ച് മൂന്നു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കേസെടുത്ത് പൊലീസ്

Webdunia
വെള്ളി, 19 ജൂലൈ 2019 (13:06 IST)
പശുക്കടത്ത് ആരോപിച്ച് ബിഹാറില്‍ മൂന്നു പേരെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ സരൻ ജില്ലയിലെ ബനിയാപുര്‍ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച  പുലര്‍ച്ചെ 4.30ഓടെ ആണ് സംഭവം. ഒരു പിക് അപ് വാനില്‍ പശുവുമായി വരികയായിരുന്ന സംഘത്തെ പ്രദേശവാസികൾ തടയുകയും ആക്രമി ക്കുകയുമായിക്കുകയും ചെയ്‌തു. മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. വൈകാതെ പൊലീസ് സ്ഥലത്തെത്തി.

അക്രമികളില്‍ നിന്നും ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. അയല്‍ഗ്രാമത്തില്‍ നിന്നുളളവരായിരുന്നു മൂന്ന് പേരും. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.

മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ ഗ്രാമവാസികളായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഈ മാസം ആദ്യം ത്രിപുരയിലും ആള്‍ക്കൂട്ട ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article