'ഞാൻ ഇനിയും ഇവിടെ കയറും, നിങ്ങൾ വീട് പൂട്ടി പോ, എന്ന് കള്ളൻ’ - ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു താമസിച്ച കള്ളന്‍ കത്തെഴുതി വെച്ച് മുങ്ങി!

Webdunia
ബുധന്‍, 31 ജൂലൈ 2019 (10:23 IST)
പൂട്ടി കിടന്ന വീട്ടിൽ നിന്നും അമ്പത് പവനും അരലക്ഷം രൂപയും മോഷ്ടിച്ച കള്ളനെ പിടിക്കാൻ പൊലീസ് നാടുനീളെ വലവീശിയപ്പോൾ മോഷണം നടത്തിയ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ ഒളിച്ച് താമസിച്ച് കള്ളൻ. പൊലീസിനെ കബളിപ്പിച്ച് വീടിന്റെ ഉടമയ്ക്ക് ഒരു കത്തുമെഴുതി വെച്ച് വിദഗ്ധമായി ഇയാള്‍ കടന്നു കളഞ്ഞു. 
 
‘അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍.’ എന്നായിരുന്നു കത്ത്. മൊട്ട ജോസ് എന്ന കുപ്രസിദ്ധ കള്ളനാണ് നാട്ടുകാരെയും വീട്ടുകാരെയും പൊലീസിനെയും ഒരുപോലെ പറ്റിച്ചത്. 
 
പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്നും അമ്പത് പവനും അരലക്ഷം രൂപയും മൊട്ട ജോസ് മോഷ്ടിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article