മകളുടെ ആൺ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച് വീട്ടമ്മ, ഇരയാക്കിയിരുന്നത് കുട്ടികളെ വീട്ടിലെത്തിച്ച്

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (17:10 IST)
മകളൂടെ 15ഉം 14ഉം പ്രായമായ ആൺ സുഹൃത്തുക്കളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി 42കാരിയായ വീട്ടമ്മ. അമേരികയിലെ കാലിഫോർണിയയിലാണ് സംഭവം നടന്നത്. കുട്ടികളിൽ ഒരാളുടെ പിതാവിന്റെ പരാതിയെ തുടർന്ന് 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
2017 മുതൽ സ്ത്രീ ഇരുവരെയും നിരന്തരം പീഡനത്തിന് ഇരയാക്കി വരുകയായിരുന്നു. അദ്യം 15 കാരനെയാണ് പീഡനത്തിനിരയക്കിയത്. പിന്നീട് മറ്റൊരു സുഹൃത്തിനെയും ഇരയാക്കി. കുട്ടികളെ പാർക്കിലേക്ക് വിളിച്ചുവരുത്തി വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. രാത്രിയിൽ വീട്ടിലെത്തിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ശേഷം പുലർച്ചെ വീടുകളിലേക്ക് തിരികെയെത്തിക്കുകയായിരുന്നു സ്ത്രീയുടെ മറ്റൊരു രീതി.
 
ഒരു കുട്ടിയുടെ പിതാവ് കുട്ടിയുടെ ഫോണിൽ 42 കാരിയുടെ നഗ്ന ചിത്രങ്ങൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പിടിയിലായ സ്ത്രീ പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചു  

അനുബന്ധ വാര്‍ത്തകള്‍

Next Article