ജോളി ആദ്യ ഭർത്താവിന്റെ സഹോദരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചു, യുവതി കൂടത്തായിയിലെ വീട്ടിൽ വരാൻ ഭയന്നിരുന്നു

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (16:13 IST)
കൂടത്തായിയിൽ കൂട്ട മരണങ്ങളിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ആറുപേരെയും ജോളി കൊലപ്പെടുത്തിയതാണ് എന്ന് പൊലീസ് നിഗമനത്തിന് ബലം കൂടുകയാണ്. മുൻ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചിയെയും കൊലപ്പെടൂത്താൻ ശ്രമിച്ചിരുന്നതായി ജോളി പൊലീസിന് മൊഴി നൽകി. ഇതേ തുടർന്ന് റെഞ്ചിക്ക് കൂടത്തായിയിലെ വീട്ടിൽ വരാൻ ഭയമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
 
മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തിയതിന്റെ ശാസ്ത്രീയ പരിശോധന ഫലം പുറത്തുവരുന്നതോടെ ജോളിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു സ്‌കറിയയുടെ ഭാര്യ സിലിയെയും രണ്ട് വയസായ കുഞ്ഞുമാണ് കൂട്ടത്തിൽ ഏറ്റവും അവസാനം മരണപ്പെട്ടത്. സിലി മരിച്ച് ഒരു വർഷത്തിന് ശേഷം ഷാജു ജോളിയെ വിവാഹം കഴിക്കുകയും ചെയ്തു.
 
ആറു കൊലപാതകങ്ങളിലും ഷജുവിനും പങ്കുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഷാജു സ്കറിയ ആരോപണങ്ങൾ നിഷേധിച്ചു. ജോളി തെറ്റു ചെയ്തു എന്ന് തെളിവുകൾ ശക്തമാണങ്കിൽ വിശ്വസിക്കും എന്നും. തനിക്ക് സംഭവത്തിൽ യാതൊരു പങ്കും ഇല്ല എന്നുമാണ് ഷാജു സ്കറിയ വ്യക്തമാക്കിയിരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article