എതൊരു സ്ഥലത്തെ കുറിച്ച് അറിയാനും നമ്മൾ ആദ്യം തുറക്കുക, ഗുഗിൾ മാപ്പ് ആയിരിക്കും. ഓരോ പ്രദേശത്തെ കുറിച്ചും കൃത്യായ വിവരങ്ങൾ ഗൂഗിൾ മാപ്പ് നൽകും. പ്രദേശത്തിന്റെ ചിത്രവും വീഡിയോയുമെല്ലാം ഗൂഗിൾ മാപ്പിൽ തന്നെയുണ്ടാവും. എന്നാൽ തായ്‌വാനിൽനിന്നും ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ ഗൂഗിളിന് തലവേദനയായിരിക്കുന്നത്.
ഗൂഗിൾ മാപ്പിലൂടെ ചില പ്രത്യേക മൃഗങ്ങളെ തിരയുന്നതിനിടെയാണ് ഈ വിഡിയോ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സംഭവം വലിയ വിവാദമായി മാറി. നേരത്തെയും നഗ്ന വീഡിയോകൾ സ്ടീറ്റ് വ്യൂ ക്യാമറകൾ പകർത്തിയിട്ടുണ്ട് എങ്കിലും ഗൂഗിൾ ഇത് മാപ്പിൽനിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ മാത്രം എങ്ങനെ മാപ്പിൽ പ്രത്യക്ഷപ്പെട്ടു എന്ന് തിരയുകയാണ് ഗൂഗിൾ.
തെരുവുകളുടെയും നഗരങ്ങളുടെയും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ഗൂഗിൾ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ സംവിധാനം പലപ്പോഴും ആരും കാണാതെ ഒളിഞ്ഞു കിടക്കുന്ന വസ്തുക്കൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. അടുത്തിടെ ഒരു കുളത്തിൽ മുങ്ങിക്കിടന്ന കാർ കണ്ടെത്തിയത് ഒരു കൊലപാതകം തെളിയിക്കുന്നതിൽ നിർണായകമായി മാറിയിരുന്നു.