ദൃശ്യങ്ങള്‍ ഭാര്യ കണ്ടതോടെ കുടുങ്ങി; ആദിവാസി യുവതിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റില്‍
ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌ത അധ്യാപകന്‍ അറസ്‌റ്റില്‍. പനമരം വെള്ളമുണ്ട എയുപി സ്കൂൾ അധ്യാപകൻ അഞ്ചുകുന്ന് പാലുകുന്ന് അശ്വിൻ നിവാസിൽ അശ്വിൻ എ പ്രസാദ് (34) ആണ് പിടിയിലായത്.
വെള്ളിയാഴ്‌ചയാണ് യുവതി പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചത്. അശ്വിന്‍ പലതവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു എന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.
അന്വേഷണം ആരംഭിച്ചതോടെ അശ്വിന്‍ ഒളിവില്‍ പോയി. ശനിയാഴ്‌ച തൃശൂര്‍ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ അശ്വിനെ ഞായറാഴ്ച പനമരം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
മെമ്മറി കാര്‍ഡില്‍ അശ്വിന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ ഇയാളുടെ ഭാര്യ കണ്ടതാണ് പൊലീസ് കേസിലേക്ക് നീങ്ങിയത്. ഈ ദൃശ്യങ്ങള്‍ അശ്വിന്റെ ഭാര്യ പീഡനത്തിന് ഇരയായ യുവതിയേയും ഭര്‍ത്താവിനെയും കാണിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചെറിയ തര്‍ക്കവും നടന്നു. ഇതിനു പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.