ജൂണ്‍ 11 നാണ് സംഭവം നടന്നത്. കാമുകനെ കാമുകി വിളിച്ചു വരുത്തുകയും ബൈക്കില്‍ എത്തിയ കാമുകനോട് ചുംബിക്കുവാനെന്ന വ്യാജേന ഹെല്‍മറ്റ് ഊരിച്ച ശേഷം ആസിഡ് ഒഴിക്കുകയിരുന്നു. ദമ്പതികള്‍ ആക്രമിക്കപ്പെട്ടു എന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തുമ്പോള്‍ യുവതിയുടെ കയ്യില്‍ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലുമായിരുന്നു.
യാത്ര ചെയ്യുന്നതിനിടയില്‍ ഒരാള്‍ ആസിഡ് എറിയുകയായിരുന്നു എന്നാണ് ദമ്പതികള്‍ പോലീസിന് മൊഴി നല്‍കിയത്. അതുകൊണ്ടു തന്നെ ആരാണ് ആക്രമിച്ചത് എന്ന് ദിവസങ്ങളോളം അന്വേഷിച്ചിട്ടും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൊഴി നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്നു യുവാവ് പറഞ്ഞത് നിര്‍ണ്ണായകമാകുകയായിരുന്നു.
യുവാവിനെ വിവാഹം കഴിക്കാന്‍ അതിയായി മോഹിച്ചിരുന്ന പെണ്‍കുട്ടി അതോടെയാണ് കാമുകന്റെ സുന്ദരമായ മുഖം വികൃതമാക്കാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് വീട്ടിലെ ക്‌ളീനിംഗിനായി വെച്ചിരുന്ന രാസവസ്തുക്കള്‍ ഒരു കുപ്പിയിലാക്കി ബാഗിനുള്ളില്‍ വെയ്ക്കുകയും യുവാവ് അടുത്തെത്തിയപ്പോള്‍ ഹെല്‍മറ്റ് ഊരിച്ച ശേഷം മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു.