ക്ഷേത്രത്തിനുള്ളില്‍ മദ്യപിക്കുന്നത് തടഞ്ഞ പൂജാരിയെ യുവാക്കള്‍ കുത്തിക്കൊന്നു
ക്ഷേത്രത്തിനുള്ളിലെ മദ്യപാനം വിലക്കിയ പൂജാരിയെ യുവാക്കള്‍ കുത്തിക്കൊന്നു. ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തിലെ പൂജാരി സുന്ദര്‍ ഭൂയിയ(55) ആണ് ഒരു സംഘമാളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
രാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ ഒരു സംഘം യുവാക്കള്‍ എത്തിയെന്നും മദ്യപിക്കുകയും മാംസാഹാരം കഴിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെ താന്‍ ഇടപ്പെട്ടു. തര്‍ക്കത്തിനിടെ യുവാക്കള്‍ ആക്രമിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ആയിരുന്നു എന്ന് സുന്ദര്‍ ഭുയിയ പൊലീസിന് മൊഴി നല്‍കി.
കുത്തേറ്റ പൂജാരിയെ അക്രമികള്‍ ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയവരാണ് ഗുരുതരമായി പരുക്കേറ്റ സുന്ദര്‍ ഭുയിയയെ കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് പൂജാരി മരിച്ചത്.