പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

എകെജെ അയ്യര്‍

വ്യാഴം, 9 ജൂലൈ 2020 (23:00 IST)
പതിമൂന്നു വയസുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വാമനപുരം നെല്ലനാട് കുന്നിൽ വീട്ടിൽ അജീന്ദ്രൻ നായർ എന്ന മുപ്പത്തഞ്ചുകാരനാണ് പൊലീസ് പിടിയിലായത്.
 
ടാപ്പിംഗ് ജോലിയുമായി ബന്ധപ്പെട്ട് ഇയാൾ പള്ളിക്കൽ മൂതലയിലാണ് താമസം. പീഡന വിവരം കുട്ടി ഇളയമ്മയോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
 
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പള്ളിക്കൽ എസ് ഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍