കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ശ്രീനു എസ്

ശനി, 27 ജൂണ്‍ 2020 (10:56 IST)
പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കക്കോടി മോരിക്കര വളപ്പില്‍ അതുല്‍ രാജ്(33) ആണ് പോസ്‌കോ നിയമപ്രകാരം അറസ്റ്റിലായത്. വിദേശത്തായിരുന്ന പ്രതി കൊവിഡ് സാഹചര്യത്തില്‍ നാട്ടിലെത്തി ക്വാറന്റൈനിലായിരുന്നു. 
 
ക്വാറന്റൈനിനുശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചേവായൂര്‍ എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍