പാംഗോങ്ങിൽ കൂടുതൽ ഇടങ്ങളിൽ സൈന്യത്തെ വിന്യസിച്ച് ചൈന, പ്രദേശത്ത് ഹെലിപാഡുകൾ നിർമ്മിയ്ക്കുന്നു

ശനി, 27 ജൂണ്‍ 2020 (08:53 IST)
സൈനിക തലത്തിൽ നടന്ന ചർച്ചകളിൽ ഗുരുതരമായ വീഴ്ചകൾ വരുത്തി കൂടുതൽ പ്രകോപനവുമായി ചൈന. പംഗോങ് താഴ്‌വരയിൽ കൂടുതൽ പ്രദേശങ്ങൾ കയ്യേറി ചൈന ഹെലിപാഡ് നിർമ്മാണം ആരംഭിച്ചു. ഫിംഗർ ഫൊറിലാണ് ഹെലിപാഡ് നിർമ്മാനം പുരോഗമിയ്ക്കുന്നത്. പംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തും ചൈന സൈനിക വിന്യാസം വർധിപ്പിച്ചു. ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യവും ശക്തമായ നിലപാട് തന്നെ സ്വീകരിയ്ക്കുകയാണ് 
 
ലഡാക്കിൽ കര,വ്യോമ സേനകൾ സംയുക്ത അഭ്യാസം നടത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും കരസേനയ്ക്കൊപ്പം അണിനിരന്നു. അടിയന്തര സാഹചര്യങ്ങളിൽ സൈനികരെ യുദ്ധമുഖത്തെത്തിയ്ക്കുന്ന അപ്പാച്ചെ ഫെലി‌കോപ്‌റ്ററുകളും വ്യോമ യുദ്ധത്തിനായുള്ള സുഖോയ് വിമാനങ്ങളും ടാങ്കുകളും ഉൾപ്പടെ അണിനിരത്തിക്കൊണ്ടായിരുന്നു സംയുക്ത സൈനിക അഭ്യാസം,അടിയന്തര സാഹചര്യമുണ്ടായാൽ സൈന്യത്തെ അതിവേഗം അതിർത്തിയിൽ വിന്യസിയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. സമാനമായ രീതിയിലാണ് മുന്നോട്ടുപോകുന്നത് എങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മാന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍