ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; പ്രായപൂര്‍ത്തിയാകാത്ത 7 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും തെളിഞ്ഞു

ശ്രീനു എസ്

തിങ്കള്‍, 22 ജൂണ്‍ 2020 (11:18 IST)
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്. സ്വരൂപ് നഗറില്‍ സ്ഥിതിചെയ്യുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച അന്തേവാസികളില്‍ ചിലര്‍ രോഗലക്ഷമങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു.
 
തുടര്‍ന്നുനടത്തിയ പരിശോധനയില്‍ 57 പെണ്‍കുട്ടികള്‍ക്ക് രോഗം ബാധിച്ചതായും ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കാത്ത പെണ്‍കുട്ടികളില്‍ രണ്ടുപേരും ഗര്‍ഭിണികളാണ്. സംഭവം വാര്‍ത്തയായതോടെ വലിയ വിമര്‍ശനങ്ങളാണ് അഭയകേന്ദ്രത്തിനെതിരെ ഉയരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍