തെലങ്കാനയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്ന് ഇരുപത്താറുകാരിയായ യുവതിയെ ബലാത്സംഗം ചെയ്തു. നിസാമാബാദ് ജില്ലയിലാണ് സംഭവം.
സഹോദരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി നിസാമാബാദിലെത്തിയ യുവതിക്കാണ് കഴിഞ്ഞ ദിവസം ക്രൂരമായ പീഡനം നേരിടേണ്ടിവന്നത്. ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പടെ ആറുപേര്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു.
പ്രതികളെ എല്ലാവരെയും പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.