പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (14:06 IST)
പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി പ്രീ​ത് വി​ഹാ​റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അ​സ്‌​ലാം എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്തു.

ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ടി​ന്‍റെ മു​റ്റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ അ​സ്‌​ലാം ത​ന്‍റെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തിരികെ വീട്ടില്‍ എത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ അമ്മ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.

പീഡനം നടന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അസ്‌ലാം അറസ്‌റ്റിലാ‍കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article