കൊയിലാണ്ടിയിൽ കരാട്ടെ പഠിക്കാനെത്തിയ 11കാരിയെ പീഡിപ്പിച്ചു; പരിശീലകൻ പിടിയിൽ

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (19:12 IST)
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങളം തൊണ്ടിയില്‍ 61കാരനാ‍യ ജയനാണ് അറസ്റ്റിലായത്. കാട്ടിലപീടികയ്ക്ക് സമീപമുള്ള  മാര്‍ഷല്‍ ആര്‍ട്ട്സ് അക്കാദമി സൗത്ത് ഇന്ത്യ എന്ന ഇയാളുടെ സ്ഥാപനത്തിൽ വച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയയിരുന്നു. എന്ന് പൊലീസ് പറയുന്നു
 
കരാട്ടെ പരിശീലനത്തിനെത്തിയ 11കാരിയെയാണ് ജയൻ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article