ഗർഭിണിയായ യുവതിയെ കൊന്ന് പണവും സ്വർണവും തട്ടിയെടുത്തു; മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചു

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (14:34 IST)
ഗർഭിണിയായ അയൽക്കാരിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ ദമ്പതികൾ പിടിയിൽ. നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാല എന്ന യുവതിയെയാണ് സൗരവ് ദിവാകർ ഭാര്യ റിതു എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
 
'മാല വാടകയ്‌ക്ക് താമസിക്കുകയായിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം ബന്ധുക്കൾ കാണാനെത്തിയിരുന്നു. സ്യൂട്ട്‌കേസിൽ വെച്ച തന്റെ ആഭരണങ്ങളും മറ്റും മാല ബന്ധുക്കളെ കാണിച്ചിരുന്നു. ഇത് റിതുവും കാണാനിടയായിരുന്നു. റിതു അത് ഭർത്താവിനോട് പറയുകയും ചെയ്‌തിരുന്നു.
 
തുടർന്ന് മാലയുടെ ഭർത്താവ് വീട്ടിൽ ഇല്ലാത്തിരുന്ന സമയം റിതുവും ദിവാകറും മാലയെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും മൊബൈൽ ഫോണും എടുത്തശേഷം മൃതദേഹം അതേ സ്യൂട്ട്കേസിൽ ഒളിപ്പിച്ചു വെയ്‌ക്കുകയും ചെയ്‌തു'- സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞു.
 
ശേഷം, മാലയെ കാണാത്തതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തു. തുടർന്നുണ്ടായ അന്വേഷണത്തിൽ അത് മാലയുടെ മൃതദേഹമാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ഇതോടെ സ്ത്രീധനത്തെ ചൊല്ലി ഭർത്താവും മാതാപിതാക്കളും ചേർന്നു മകളെ കൊന്നതാണെന്ന് മാലയുടെ മാതാപിതാക്കൾ ആരോപിച്ചു.
 
 
സംഭവസമയം മാലയുടെ ഭർത്താവ് ശിവൻ ജോലിസ്ഥലത്തായിരുന്നു എന്ന് മനസ്സിലാക്കിയതോടെ അയാളെ വിട്ടയക്കുകയായിരുന്നു. അതേസമയമാണ് അയൽവക്കക്കാരായ ദമ്പതികളെ കാണാനില്ലെന്ന വിവരം ലഭിക്കുന്നതും കേസ് ആ വഴി നീങ്ങുന്നതും. തുടർന്ന് ഇവരെ മോഷണ വസ്‌തുക്കളടക്കം പിടികൂടിയതിന് ശേഷമാണ് കേസ് തെളിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article