ഒപ്പം മരിക്കാം എന്ന് വാഗ്ദാനം, ഒൻപതു പേരെ കൊലപ്പെടുത്തി വെട്ടിനുറിക്കി കൂളറിൽ സൂക്ഷിച്ചു; ട്വീറ്റർ കൊലയാളി പിടിയിൽ

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (18:57 IST)
ടോക്കിയോ: ഒൻപതു പേരെ കൊലപ്പെടുത്തി വെട്ടിനുറുക്കി സൂക്ഷിച്ച ജപ്പാനിലെ ‘ട്വീറ്റർ കൊലയാളി‘ പിടിയിൽ. തകാഹിരോ ശിരൈഷി എന്ന 27 കാരാനാണ് ലോകത്തെ ഞെട്ടിച്ച കൊലപാതകങ്ങൾ നടത്തിയത്. ട്വിറ്റർ വഴിയാണ് ഇയാൾ ഇരകളെ കണ്ടെത്തുന്നത്. 
 
ആത്മഹത്യ പ്രവണത കാണിക്കുന്ന ആളുകളുമായി ട്വിറ്ററിലൂടെ പരിജയം സ്ഥാപിച്ച്. താൻ കൂടെ മരിക്കാം എന്നോ ആത്മഹത്യക്ക് സഹായിക്കാം എന്നോ വഗ്ദാനം നൽകും തുടർന്നാണ് കൊലപാതകങ്ങൾ നടത്തുക. ഇയാളുടെ വാക്കു വിശ്വസിച്ച് വീട്ടിലെത്തിയ ഒൻപതു പേരെയും കൊലപ്പെടുത്തി. 
 
കൊന്ന ശേഷം മൃതദേഹങ്ങൾ വെട്ടിനുറുക്കി വീട്ടിലെ കൂളറിലും പെട്ടികളിലുമെല്ലാമാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. ബോധ പൂർവം തന്നെയാണ് ഇയാൾ കൊലപാതകങ്ങൾ എല്ലാം നടത്തിയത് എന്ന് മാനസിക നില പരിശോധിച്ചതിൽ നിന്നും വ്യക്തമാണ്. താൻ തന്നെയാണ് ഒൻപതു കൊലപാതകങ്ങളും നടത്തിയത് എന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍