ഡൽഹി: സർക്കാർ സേവനങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന ആം ആദ്മി സർക്കാരിനെ സ്വപ്ന പദ്ധതിക്ക് തുടക്കമായി. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങി അത്യാവശ്യ സേവനങ്ങളെ കുറഞ്ഞ നിരക്ക് ഈടാക്കി വീടുകളിലേക്ക് നേരിട്ടെത്തി നൽകുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.
ജനങ്ങൽ ആവശ്യപ്പെടുന്നതിനനുസരിച്ച് അപേക്ഷകന്റെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ച് സേവനം ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ബയോമെട്രിക്ക് രേഖകൾ ഉളപ്പടെ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ വീടുകളിലെത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. 50 രുപ അധിക ഫീസ് ഈടാക്കിയാവും സേവനങ്ങൾ ലഭ്യമാക്കുക.