ജിയോഫോണ്‍ 2ന്റെ അടുത്ത ഫ്ലാഷ് സെയില്‍ സെപ്തംബര്‍ 12ന്

ശനി, 8 സെപ്‌റ്റംബര്‍ 2018 (21:06 IST)
ജിയോഫോണ്‍ 2ന്റെ അടുത്ത ഫ്ലാഷ് സെയില്‍ സെപ്റ്റംബര്‍ 12ന്. ഉച്ചക്ക് 12 മണി മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിക്ക. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ JIO.com ലൂടെ മാത്രമാണ് ജിയോ ഫോൺ 2 ലഭ്യമാകുക.
 
ജിയോ ഫൊൺ 1 ൽ നിന്നും വ്യത്യസ്തമായി യുട്യൂബ്, ഫെയിസ്ബുക്ക്, വാട്ട്സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളും ജിയോ ഫോൺ 2 വിൽ ഇടം നേടിയിട്ടുണ്ട്.  റിയർ സെൽഫി ക്യാമറകളും, വൈഫൈയും, 4 ജി ബി ഇന്റേർണൽ സ്റ്റോറേജും ഫോണിനു നൽകിയിട്ടുണ്ട്. 
 
ജിയോയുടെ മൺസൂൺ ഹംഗാമ ഓഫറിന്റെ ഭാഗമായി. ജിയോ ഫോൺ 1ൽ നിന്നും ജിയോ ഫോൺ 2വിലേക്ക് മാറാനുള്ള സംവിധാനവും കമ്പനി ഒരുക്കി നൽകിയിരുന്നു. ഫോൺ വിപണിയിൽ വിജയം വരിക്കാൻ സാധിച്ചതിന്റെ പശ്ചാത്തലത്തിൽ 4G ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍