രാത്രി വൈകി ആഹാരം കഴിക്കുന്ന പതിവുകാരാണ് നമ്മളിൽ പലരും. എന്നാൽ ഈ ശീലം നന്നല്ല. വൈകി ആഹാരം കഴിക്കുന്നത് ദഹനത്തെയും നമ്മുടെ ഉറക്കത്തെയും കാര്യമായി തന്നെ ബാധിക്കും, പൊണ്ണത്തടിക്കും ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും പ്രധാന കാരണം ഈ ശീലമാണ്. ഭക്ഷണം കഴിച്ച് അത് ദഹിക്കാനുള്ള സമയം നൽകിയതിന് ശേഷം മാത്രമേ ഉറങ്ങാവു.